രാജ്യത്തിന്റെ അഭിമാനമാണ് ഈ മലയാളികള്‍
കര്‍ഷകനും കാര്‍ബണ്‍ ക്രെഡിറ്റ്
വരുമാനം ഉറപ്പാക്കുന്ന ആശയവുമായി യുവാക്കള്‍
പാലക്കാട്: രാജ്യത്തിന് അഭിമാനമായി രണ്ട് മലയാളികള്‍ പാല സ്വദേശി ഡോ. മാനുവല്‍ തോമസ്, പാലക്കാട് സ്വദേശി ജെയ്‌സ് ജോസ എന്നിവരാണ്
പച്ചപ്പു സംരക്ഷിക്കുന്ന കര്‍ഷകനും കാര്‍ബണ്‍ ക്രെഡിറ്റ് വരുമാനം ഉറപ്പാക്കുന്ന 'നെറ്റ് സിങ്ക് ക്രെഡിറ്റ്' എന്ന ആശയം അവതരിപ്പിച്ച് രാജ്യാന്തര ശ്രദ്ധ നേടുന്നത്.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു യുഎന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ മലയാളി യുവാക്കള്‍ അവതരിപ്പിച്ച 'നെറ്റ് സിങ്ക് ക്രെഡിറ്റ്' എന്ന ആശയം, ചര്‍ച്ച ചെയ്യും. ഇക്വേറ്റര്‍ ജിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആശയമാണ് പാരിസ് ഉടമ്പടിയുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടത്തുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.ആഗോളതാപനത്തിനു വഴിവയ്ക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്യുന്നതില്‍ കാര്‍ഷിക മേഖല വന്‍തോതില്‍ സംഭാവന ചെയ്യുന്നുണ്ടെങ്കിലും കാര്‍ബണ്‍ ക്രെഡിറ്റിന്റെ പേരില്‍ കര്‍ഷകന് യാതൊരു നേട്ടവും ലഭിക്കുന്നില്ല. കാര്‍ബണ്‍ ആഗിരണശേഷിയെ 'നെറ്റ് സിങ്ക് ക്രെഡിറ്റ്' എന്ന രീതിയില്‍ കണക്കാക്കി അത് സംരക്ഷകരുടെ സ്വത്തായി പരിഗണിച്ച് ഓരോരുത്തര്‍ക്കും നേരിട്ടു കാര്‍ബണ്‍ മാര്‍ക്കറ്റില്‍ വ്യാപാരം നടത്താനുള്ള രൂപരേഖയാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്.കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന 60% പേര്‍ക്കു നേട്ടം ലഭിക്കുമെന്നും വരുമാനം വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. 2040 ആകുമ്പോഴേക്കും ഇന്ത്യയെ നെറ്റ് സീറോ ടാര്‍ഗറ്റ് നേടുന്നതിനായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണിത്. ഡോ. മാനുവല്‍ തോമസ് സിഇഒ ആയ കൂട്ടായ്മയില്‍ ജെയ്‌സ് ജോസ്, ബിബിന്‍ കെ. അഗസ്റ്റിന്‍. ആര്യന്‍ നട്‌വരിയ, ഡോ. അഞ്ജു ലിസ് കുര്യന്‍, സജി ജോസഫ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്,ഇവരുടെ സംഭരത്തെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Comments