ഒന്നല്ല രണ്ടല്ല മൂന്നല്ല 101 സാന്താമാർ
സാന്തമാരുടെ സംഗമ വേദിയായി ഓച്ചന്തുരുത്ത് നിത്യസഹായമാതാ ദേവാലയാങ്കണം.വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിനോടനുബന്ധിച്ച് വളപ്പ് ബീച്ചിലേക്കുള്ള സാന്താമാരുടെ പ്രയാണത്തിനുവേണ്ടിയാണ് ഇവർ ദേവാലയാങ്കണത്തിൽ ഒരുമിച്ചത്.101 പേരുടെ സാന്താസംഘത്തെ നയിച്ചത് വികാരി ഫാദർ റോണി ജോസഫ് മനക്കിലാണ്.
കഴിഞ്ഞ 20 മാസത്തെ കോവിഡ് തീർത്ത കൂട്ടായ്മയുടെ നഷ്ടവും മനുഷ്യന്റെ വിഷാദവും അകറ്റുവാൻ വേണ്ടിയാണ് വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സാന്താപ്രയാണം ഉത്ഘാടനം ചെയ്‌ത വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. വൈപ്പിൻ ദ്വീപിന്റെ വികസനത്തിന് ടൂറിസംസാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ വിനോദസഞ്ചാരികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ വികസനവും സുഭിക്ഷമായ ജീവിതവും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ദീർഘകാല പദ്ധതികൂടിയാണ് വൈപ്പിൻ ഫോക് ലോർ ഫെസ്റ്റെന്നും എം എൽ എ പറഞ്ഞു.
ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറമാണ് ഫോക് ലോർ ഫെസ്റ്റിനുവേണ്ടി 101 സാന്താമാരെ അണിയിച്ചൊരുക്കിയത്.
ഫ്രാൻസിസ് ചമ്മണി
Comments