കത്തിക്കാളുന്ന വയറുമായി
അന്തിയുറങ്ങുന്നവർ
811 ദശലക്ഷം പേർ!
വത്തിക്കാൻ : എല്ലാ രാത്രിയും കത്തുന്ന വയറുമായി ഉറങ്ങാൻ പോകുന്നവർ ലോകത്ത് എത്രയുണ്ടെന്നോ? 811 ദശലക്ഷമാണ് ഇവരുടെ എണ്ണം. ഇതോടൊപ്പം തന്നെ വാരിവലിച്ചുതിന്ന് പൊണ്ണത്തടിയന്മാരായി മാറിയവർ 2 ബില്യൺ വരും.
ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന 1 ട്രില്യൺ ഡോളറിന്റെ ഭക്ഷണം ഉപയോഗ ശൂന്യമായി പോകുന്നുണ്ടെന്ന കണക്ക് കൂടി കേൾക്കുമ്പോളാണ് ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ ആഴമറിയുക.
കോവിഡിനുശേഷം ഗുരുതരമായ പട്ടിണി കിടക്കുന്നവരുടെ എണ്ണം 149 മില്യൺ ആണ്.
80 രാജ്യങ്ങളിലായി 100 ദശലക്ഷമാളുകൾക്ക് യു.എൻ. ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നുണ്ട്. ഭക്ഷ്യഉച്ചകോടിക്ക് മുന്നോടിയായി റോമിൽ നടന്നുവരുന്നസമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകളാണിത്.
Comments