Foto

സൂചിയും നൂലും .....


വലിയ ജീവിത വിശേഷത്തിന്റെ ചെറിയ പുസ്തകമാണ്. വെറും എൺപത് പേജുകളിൽ ആവിഷ്കരിച്ചിരിക്കുന്ന, ഒരു മഹാനടന്റെ ജീവിതോർമ്മകൾ. പഠിക്കാൻ മിടുക്കനായിരുന്നിട്ടും, നാലാം ക്ലാസിൽ കട്ട് പറയാൻ നിർബന്ധിതമായ വിദ്യഭ്യാസമുൾപ്പെടെ
നിറം കെട്ട ആ ബാല്യത്തിന്റെ അരിഷ്ടതകളോട് പട പൊരുതി അനിഷേധ്യമായൊരിടം തനിക്കായി മലയാള സിനിമയിൽ സുസ്ഥിരമാക്കിയ
കുമരാപൂരം പാലാ വിളവീട്ടിൽ
കൊച്ചുവേലു, ഗോമതി ദമ്പതികളുടെ മകൻ സുരേന്ദ്രനെന്ന ഇന്ദ്രൻസ് , താൻ കടന്നുപോന്ന ജീവിതാവസ്ഥ വിവരിക്കുമ്പോൾ പലപ്പോഴും വായനക്കാരന്റെ ഹൃദയത്തിലും ആ സൂചി മുന തറച്ചു കയറും .... അതിലൊന്ന് ഇങ്ങിനെയാണ്.
ആദ്യമായി സ്വതന്ത്ര കോസ്റ്റ്യൂമറായി അവസരം കിട്ടിയപ്പോൾ മദ്രാസിൽ പോകുന്നു.. ട്രെയിൻ യാത്ര ഒട്ടും പരിചിതമല്ലാത്തതിനാൽ ബസ്സിലാണ് യാത്ര. അവിടെ ചെന്നപാടേ കടുത്ത നടുവേദനയും തലവേദനയും... ഇതിനിടെ നടി നടൻമാരുടെ അവളവുകളെടുത്ത് , ആവശ്യമായ തുണികളും വാങ്ങി. എന്നാൽ അതി കഠിനമായ പനി ബാധിച്ചതിനാൽ ഒരു നിമിഷം പോലും അവിടെ തുടരാനാവാതെ, ഏതാണ്ട് അബോധാവസ്ഥയിലെന്നപോലെ നാട്ടിലേക്ക് ട്രെയിനിൽ മടക്കം. ഒഴിഞ്ഞു കിടക്കുന്ന ധാരാളം സീറ്റുകളുണ്ടെങ്കിലും അതിലൊന്നിലും കയറിയിരിക്കാനുള്ള ആരോഗ്യാവസ്ഥയില്ലാത്തതു കൊണ്ട് , ആ തുണിക്കെട്ടിൽക്കിടന്നാണ് മടക്കയാത്ര. അങ്ങിനെ ഒരിടത്തു വച്ച് ഒരാൾ ഇന്ദ്രൻസിനെ പരിചരിക്കുന്നു.
നാരങ്ങ വെള്ളം വാങ്ങിക്കൊടുത്തു. അതു കുടിച്ചു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നിയെങ്കിലും വീണ്ടും മയക്കത്തിലേക്കു തന്നെ വഴുതിവീണു. ഇതിനിടെ,
അടുത്ത സ്റ്റേഷനിൽ നല്ല ചായ കിട്ടുമെന്നും അവിടെയെത്തുമ്പോൾ വാങ്ങിത്തരാമെന്നും അയാൾ പറയുന്നത് ആശ്വാസത്തോടെ കേട്ടു.
അല്പം കഴിഞ്ഞപ്പോൾ , ഒരലർച്ചയും കൂട്ട ബഹളവും കേട്ടാണ് കണ്ണു തുറന്നത്.
ഒരു ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറിയ ഒരാൾ , കാല് വഴുതി പാളത്തിലേക്ക് വീണെന്ന് ആരോ പറയുന്നതു കേട്ടു. പിന്നീടിതുവരേയും ഇന്ദ്രൻസ് അയാളെ കണ്ടിട്ടില്ല.
നിഴൽപോലൊരാൾ.... അതിന്നും തന്റെ ഉള്ളിലെ നോവാണ്.
14 മത്തെ വയസ്സിൽ നാടകത്തിലൂടെ പ്രകാശിതമായ ഈ നടന വിസ്മയം ഇന്ന് നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. 108 സിനിമകളിൽ കോസ്റ്റ്യും ഡിസൈനറായി

ബോബൻ വരാപ്പുഴ

Foto

Comments

leave a reply