Foto

കലാസദൻ ദൈവദൂതർ പാടുന്നു ഗ്രാൻഡ് ഫിനാലേ

കലാസദൻ
ദൈവദൂതർ പാടുന്നു
ഗ്രാൻഡ് ഫിനാലേ

സംഗീത ചരിത്രത്തിൽ ഇതാദ്യമായി ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താൻ തൃശൂർ കലാസദൻ ഒരുക്കുന്ന 'ദൈവ ദൂതർ പാടുന്നു' എന്ന അഖില കേരള ക്രിസ്ത്യൻ ഭക്തി ഗാനാലാപന മത്സരത്തിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നവംബർ 18 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ തൃശൂർ റീജ്യണൽ തീയ്യറ്ററിലെ മാർ ജോസഫ് കുണ്ടുകുളം നഗറിൽ 
വച്ച് നടക്കും.
ആദ്യ ഓഡീഷൻ റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
വിവിധ ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട 11 വീതം വൈദികരും സന്യാസിനികളുമാണ് മികച്ച ഓർക്കസ്‌ട്രേഷനോടുകൂടിയ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സരങ്ങൾ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ ഉത്ഘാടനം ചെയ്യും.
സമാപന സമ്മേളനം
വികാരി ജനറാൾ മോൺ. ജോസ്  വല്ലൂരാൻ ഉദ്ഘാടനം ചെയ്യും 
പ്രശസ്ത സംഗീതജ്ഞരായ
ജെറി അമൽദേവ് സമ്മാന ദാനം നിർവ്വഹിക്കും. സംഗീത സംവിധാകൻ ബേണി, പിന്നണി ഗായികയും എം എൽ എ യുമായ ദലീമ, ഗ്രാമി അവാർഡ് ജേതാവ് മനോജ്‌ ജോർജ്ജ്, പാടും പാതിരി ഫാ.ഡോ.പോൾ പൂവ്വത്തിങ്കൽ, ഡോ. ഇഗ്നേഷ്യസ് ആന്റണി, ഫാ ജിയോ തെക്കിനിയത്ത് എന്നിവർ പങ്കെടുക്കും.
സംഗീത വിഭാഗം കൺവീനർ ജേക്കബ്‌ ചെങ്ങലായ്, ബേബി മൂക്കൻ, ബാബു  ജെ കവലക്കാട്ട്, സി. ജെ. ജോൺ, ലിജിൻ ഡേവിസ്, സെബി ഇരിമ്പൻ എന്നിവർ നേതൃത്വം നൽകുന്നു.
മത്സരങ്ങൾ ക്രിസ്മസ് വാരത്തിൽ ശാലോം ടി വി സംപ്രേഷണം ചെയ്യും.

-ബേബി മൂക്കൻ
 വൈസ് പ്രസിഡന്റ്
 

Comments

leave a reply