തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുൻപു തന്നെ മുന്നണികൾ വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോകുന്നോ ? നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളിൽ ഏറിയ പങ്കും യുവജനങ്ങളും സ്ത്രീകളും ആയിരിക്കു മെന്നഎൽ ഡി എഫ് ന്റെയും യു ഡി എഫ് ന്റെയും പ്രഥമ തെരഞ്ഞെടുപ്പ് വാഗ്ദാനം വൃഥാവിലാകുന്ന ലക്ഷണമാണ് കാണുന്നത് .സീറ്റു വിഭജന ചർച്ചയും സ്ഥാനാർത്ഥിനിർണ്ണയവും പുരോഗമിക്കുന്തോറും സ്ത്രീകൾക്കും യുവജനങ്ങൾക്കു മുള്ള സാധ്യത മങ്ങി മങ്ങി വരുന്നു. സ്ഥാനാർത്ഥി നിർണ്ണയക്കാര്യത്തിൽ ഏറെക്കുറെ മുന്നോട്ടുപോയിട്ടുള്ള സി പി എം ൽ . നിന്നാണ് ഏതാനും വനിതകളുടെ പേരുകൾ ഉയർന്നു കേൾക്കുന്നത്. പക്ഷെ ഇവരിൽ ആരും തന്നെ യുവത്വത്തെ പ്രതിനിധീകരിക്കാൻ പോന്നവരല്ല. അവരിൽ രണ്ടു പേർ മേഴ്സിക്കുട്ടിയമ്മയും , കെ കെ ഷൈലജയും നിലവിൽ മന്ത്രിസഭാ അംഗങ്ങളാണ്. പിന്നെ പുതിയതായി പറയപ്പെടുന്ന ഒ.എസ് അംബികയും ( ചിറയിൻകീഴ്) ഡോ പി കെ ജമീലയുമാണ് പുതുമുഖങ്ങൾ . ടി എൻ സീമ തെരഞ്ഞെടുപ്പ് രംഗത്ത് നവാഗതയല്ല. മൽസര രംഗത്തുള്ള വീണ ജോർജീന് ഇത് രണ്ടാമൂഴവും. സി പി ഐ യിൽ നിന്ന് ഒരു വനിതയുടെയും പേര് പരിഗണനയ്ക്കായി പറഞ്ഞു കേൾക്കുന്നു പോലുമില്ല. പിന്നെ എൽ. ഡി. എഫി. ലെ പ്രബല കക്ഷി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗമാണ്. മുന്നണിക്കുള്ളിൽ സീറ്റ് കാര്യത്തിൽ ഒരു ധാരണയിലെത്താൻ കഴിയാത്ത കേരള കോൺഗ്രസിൽ നിന്ന് ഒരു വനിതയെ പ്രതീക്ഷിക്കുക അബദ്ധചിന്തയായിരിക്കും. ഇരു മുന്നണികളേയും ഒരു പോലെ പിടികൂടിയിരിക്കുന്ന കേരള കോൺഗ്രസ് എന്ന വയ്യാവേലിയാണ് യു ഡി എഫ് ലേയും പ്രതിസന്ധി . അതുകൊണ്ട് .കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും വനിതകളുണ്ടാവില്ല. പിന്നെ പറഞ്ഞു മോഹിപ്പിച്ച മുസ്ലീം ലീഗ് അവസാന നിമിഷം നിരാശപ്പെടുത്തിക്കളഞ്ഞു ലീഗിൽ നിന്നും വനിതാ സ്ഥാനാർത്ഥിയില്ല. ഇനി യാകെ പ്രതീക്ഷ കോൺഗ്രസിൽ നിന്നാണ്. സീറ്റു കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഒരു സമവായം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലും മുൻപ് മൽസരിച്ച് ജയിച്ചവരും തോറ്റവരും ഒരു പോലെ സീറ്റിന് അവകാശ വാദം ഉന്നയിക്കുമ്പോൾ എവിടെ യുവാക്കൾക്കും വനിതകൾക്കും സ്ഥാനം. സി പി എം ൽ നിന്ന് നിലവിലുള്ള ബഹുഭൂരിപക്ഷം മന്ത്രിമാരും മൽസരിക്കാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസിൽ നിന്ന് നിലവിലുള്ള എം പി മാർ മൽസരിക്കേണ്ടതില്ലന്നാണ് തീരുമാനിച്ചത്. എന്തൊക്കെയായാലും പുതുതായി വരുന്ന
നിയമസഭയും വയോജനങ്ങളുടേതായിരിക്കും. അതിന് മാറ്റം വരണമെങ്കിൽ മുന്നണികൾ തീരുമാനിക്കണം. സമയം ഇനിയും വൈകിയിട്ടില്ല.
അഗസ്റ്റിൻ കണിപ്പിള്ളി ✍️
Comments