ഡോ.ഡെയ്സൻ പാണേങ്ങാടൻ
രാജ്യത്തെ തന്നെ പഴക്കമേറിയ സർവകലാശാലകളിലാന്നായ
വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് നടത്തുന്ന മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇൻറർനാഷണൽ ബിസിനസ് (എംബിഎഐബി) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.ജനുവരി നാലു വരെ ഓൺലൈനായി അപേക്ഷ നൽകാം.
ജനറൽ വിഭാഗത്തിന് 2000 രൂപയാണ് ,അപേക്ഷാഫീസ്. പട്ടിക ജാതി- വർഗ വിഭാഗക്കാർക്ക് 1000 രൂപ മതി. അപേക്ഷാ ഫീസ്, ഓൺലൈനായി അടയ്ക്കാം
ആർക്കൊക്കെ അപേക്ഷിക്കാം
10+2+3 രീതിയിൽ പഠിച്ച് നേടിയ ബിരുദമോ അഗ്രികൾച്ചർ, ടെക്നോളജി, മെഡിസിൻ, എഡ്യൂക്കേഷൻ, ലോ ബിരുദമോ ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോ
ഗ്യതാ പ്രോഗ്രാമിൽ 50 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) ഉണ്ടായിരിക്കണം. ഐഐഎം നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിൽ (കാറ്റ്) സാധുവായ സ്കോർ വേണം. 2021 -22 വർഷത്തിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. 2022 ഒക്ടോബർ അഞ്ചിനകം അവർ യോഗ്യത തെളിയിക്കണം.
തെരഞ്ഞെടുപ്പ് രീതി
കാറ്റ് സ്കോർ (50 ശതമാനം വെയ്റ്റേജ്), അക്കാഡമിക് മികവ് (20 ശതമാനം), ഗ്രൂപ്പ് ഡിസ്കഷൻ ആൻഡ് പേഴ്സൺ ഇൻറർവ്യൂ (30 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും
www.bhuonline.in
Comments