Foto

പഠന വൈകല്യവും ഹോമിയോപ്പതി ചികിത്സയും

പഠന വൈകല്യവും ഹോമിയോപ്പതി ചികിത്സയും

കളികളിലും സാമൂഹ്യ ഇടപെടലുകളിലും സാധാരണ രീതി പുലർത്തുമ്പോൾ തന്നെ ചില കുട്ടികളിൽ പ0ന സംബന്ധമായ മികവുകളെ ബാധിക്കുന്ന പലവിധ അസുഖങ്ങളുടെ ഒരു അവസ്ഥയാണ് പഠന വൈകല്യം.

മസ്തിഷ്ക്കത്തിൻ്റെ പ്രവർത്തനക്ഷമതയിലെ കുറവും വ്യതിയാനവും ഇത്തരം വൈകല്യമുള്ള കുട്ടികൾക്ക് അവരും മാതാപിതാക്കളും പ്രതീക്ഷിക്കുന്ന നേട്ടങ്ങളിലേക്കെത്താൻ തടസ്സമാകുന്നു.

കാരണങ്ങൾ

പൈതൃകം അഥവാ ജനിതകം, ഗർഭാവസ്ഥയിൽ വച്ചു തന്നെയുള്ള മസ്തിഷ്ക്ക വികസനത്തിൻ്റെ താമസം ,അധികമായ മസ്തിഷ്ക വികസനം ,ജനനസമയത്തെ ഭാരക്കുറവ് ,അകാല പ്രസവം ,തലയിലെ പരിക്കുകൾ ,അമ്മയുടെ ലഹരി ഉപയോഗം ,പതിനെട്ടു വയസ്സിനു മുമ്പുള്ള പ്രസവം .

ലക്ഷണങ്ങൾ

കൃത്യതയില്ലാത്തതും മന്ദഗതിയിലുമുള്ള ' ,വാക്കുകളെ തിരിച്ചറിയാനുള്ള കഴിവു കുറവ് ,മോശമായ ധാരണാ ശേഷി ,എഴുത്തിൽ നിന്നും വായനയിൽ നിന്നും വിട്ടു നിൽക്കാനുള്ള താത്പര്യം ,അക്കങ്ങളെ തിരിച്ചറിയുന്നതിനും എണ്ണുന്നതിനുമുള്ള പ്രയാസം  ഹരണം ഗുണനം എന്നിങ്ങനെ കണക്കിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ,ചിഹ്നങ്ങൾ തിരിച്ചറിയാതിരിക്കുക ,വിരാമ ചിഹ്നങ്ങൾ ,ഗ്രാമർ എന്നിവയിലെ പിഴവ് , മോശം കയ്യക്ഷരം മോശം പ്രകടനം തുടങ്ങിയവ കോപം ,നൈരാശ്യം ,അപകർഷബോധം എന്നിവയിലേയ്ക്ക് കുട്ടികളെ നയിക്കുന്നു .

 

തിരിച്ചറിയാതെയും ചികിത്സിക്കാതെയും ഈയൊരവസ്ഥ നീണ്ടു പോയാൽ 'മനസ്സിലെ വിഷാദചിന്തകൾ ഏകാന്തതയിലേയ്ക്കും പ്രതീക്ഷ നശിച്ച അവസ്ഥയിലേക്കും ചെന്നെത്തിക്കുന്നു .ബധിരതാ നിർണയത്തിനും കാഴ്ച പരിശോധനയ്ക്കും വിധേയമാക്കിയ ശേഷം പരിചയസമ്പന്നനായ ഒരു ഹോമിയോ ഡോക്ടറെ കണ്ടെത്തി അനുയോജ്യമായ മരുന്നു നൽകിയാൽ തുടക്കത്തിൽ തന്നെ ഇത്തരം കുട്ടികളെ മുൻനിരയിലെത്തിക്കാൻ കഴിയും.

✍️ഡോ.കെ.പി.റോഷൻ

ഹോമിയോപ്പതിക് മെഡിക്കൽ സെൻ്റർ & സ്പെഷ്യാലിറ�

Comments

leave a reply