Foto

തിരിച്ചറിവുണ്ടാകണം @fbpost

കേരള കത്തോലിക്കാ സഭ.

*മൂന്ന് റീത്തുകൾ

സീറോ മലബാർ

സീറോ മലങ്കര

* ലത്തീൻ 30 രൂപതകൾ

* 50 ലക്ഷത്തിലധികം കത്തോലിക്കർ

* കേരള കത്തോലിക്കാ സഭയ്ക്ക് മാത്രം * * * * *13000 വൈദികർ

*40000 മുകളിൽ സന്യസ്തർ.

*ഭിന്നശേഷി(diffrent abled, disabled, mentelly, retired) കുട്ടികൾക്കായി 122 സ്ഥാപനങ്ങൾ വഴി 70000 ലതികം പേരെ സഹായിക്കുന്നു, സംരക്ഷിക്കുന്നു.

1500 ഭവനങ്ങൾ വഴി 20000 അധികം അനാഥ കുട്ടികളെ സംരക്ഷിച്ചു വളർത്തുന്നു.

613 കേന്ദ്രങ്ങളിലൂടെ എയ്ഡ്സ് ക്യാൻസർ രോഗികളായ 6500ലധികം പേരെ സംരക്ഷിക്കുന്നു.

845 വൃദ്ധസദനങ്ങളിൽ ആയി 80000 ഓളം ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുന്നു.

നഴ്സറി മുതൽ പി എച്ച് ഡി വരെ പഠിപ്പിക്കുന്ന 5163 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പ്രതിവർഷം 30 ലക്ഷം പേർക്ക് വിദ്യാഭ്യാസ പരിശീലനങ്ങൾ നൽകുന്നു

ഇപ്പോൾ ചിന്തിക്കണം എങ്ങനെ കേരളം സമ്പന്നമായി? സാംസ്കാരികമായി? പെട്രോളിയം ഉൽപ്പന്നം കൊണ്ടോ ഏതെങ്കിലും ധാതുലവണങ്ങൾ കയറ്റുമതി ചെയ്തിട്ടോ ആണോ? ഇവിടെ ഭരിക്കുന്ന പാർട്ടി 40 വർഷം ഭരിച്ച പശ്ചിമ ബംഗാളിലെ സ്ഥിതി എന്താ??? ഭരണം നൽകിയത് വളർച്ചയല്ല, തളർച്ചയാണ് എന്നതിന്റെ സാക്ഷ്യം തേടി എങ്ങും പോകേണ്ട. കേരളം ഗൾഫ് ആയി കണ്ടു വരുന്ന ബംഗാളി തൊഴിലാളികളെ കണ്ടാൽ മതി.

തൃശൂർ രൂപത മാത്രം 2017 -18 ൽ 21 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നാനാജാതി മതസ്ഥർക്ക് ആയി നൽകി. 30 രൂപതകൾ പത്തുകോടി വെച്ച് മാത്രം കണക്കുകൂട്ടിയാൽ 300 കോടി. ഇത് നേർച്ച സംഭാവനയായി വിശ്വാസികൾ നൽകുന്ന പണത്തിൽ നിന്നാണ് ഈ പണം കൊണ്ട് സ്വർണ്ണം വാങ്ങി തിരുവാഭരണം ആയി നിലവറയിൽ സൂക്ഷിക്കുക അല്ല ചെയ്തത്, നിക്ഷേപം ജനതയുടെ ജീവിതത്തിൽ ആക്കി സഭ മാറ്റി. ചിന്തിക്കണം ഒരു സാധാരണക്കാരൻ രോഗം, പീഡ, പഠനം,ജോലി എന്തിനും അപേക്ഷിക്കുന്നത് ആദ്യം സർക്കാരിൽ ആണ്. രണ്ടാമത് എവിടെയാണെന്ന് അറിയാമോ?

കത്തോലിക്കാ സഭ കേന്ദ്രങ്ങളിൽ.

അറിയണം മഹാ പ്രളയം തീർത്ത ദുരിത മുഖത്ത് 55 ലക്ഷം അഫക്റ്റഡ് പീപ്പിൾ ആശ്രയിച്ചത്, സംരക്ഷിക്കപ്പെട്ടത് കൂടുതലും സഭാ സ്ഥാപനങ്ങളിലാണ്.

# തിരിച്ചറിവുണ്ടാകണം @fbpost

Foto

Comments

leave a reply