വത്തിക്കാന്‍ സിറ്റി: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ കവചം നല്ല കുടുംബാന്തരീക്ഷമാണെന്ന് ലിയോ 14-ാമന്‍ പാപ്പ. മയക്കുമരുന്ന് മാഫിയകളുടെ ചൂഷണം തടയുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വത്തിക്കാനില്‍ നടക്കുന്ന ലഹരിവിരുദ്ധ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ലഹരി ഉപയോഗം, അക്രമങ്ങള്‍, ദാരിദ്ര്യം, അവസരങ്ങളുടെ അഭാവം എന്നിവ കാരണം ഇന്ന് നിരവധിയായ കുടുംബങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലഹരി വിപത്തില്‍നിന്ന് തലമുറകളെ രക്ഷിക്കാന്‍ കുടുംബങ്ങളെ ‘ഗാര്‍ഹിക സഭകളായി’ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ‘ജീവന്‍ പരിപോഷിപ്പിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ഭാവി രൂപകല്‍പ്പന ചെയ്യപ്പെടുകയും ചെയ്യുന്നത് കുടുംബങ്ങളിലാണ്,’ പാപ്പ പറഞ്ഞു.
ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ്പായിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ലിയോ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. മനുഷ്യന്റെ ദുരിതങ്ങളെയും വേദനകളെയും ഭയപ്പെടാതെ അവയെ തൊട്ടറിയാനാണ് ക്രിസ്തു നമ്മെ പഠിപ്പിച്ചതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ പാപ്പ സദസിനെ ഓര്‍മിപ്പിച്ചു.










Comments