കൊച്ചി: KRLCWA കോട്ടപ്പുറം രൂപത ഒരുക്കിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഇടവകതലത്തിൽ മൂന്നാംസ്ഥാനവും രൂപതാതലം ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ശ്രീമതി ആനി ജോർജിനെ അവേമരിയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ കോട്ടപ്പുറം സെൻറ്.മൈക്കിൽസ് കത്തീഡ്രൽ വികാരി ഫാ.ജാക്സൺ വലിയപറമ്പിൽ,നഗരസഭ കൗൺസിലർ ജോണിക്കുട്ടൻ, പാരിഷ് സംഘടന ഭാരവാഹികൾ, പ്രാദേശിക സംസ്കാരിക പ്രവർത്തകരുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. 71-ാം വയസ്സിലാണ് ഈ രണ്ട് നേട്ടങ്ങളും ആനി ജോർജ് തേക്കാനത്ത് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, രൂപത മെത്രാൻ ഡോ. പോൾ ആൻ്റണി മുല്ലശ്ശേരിയും അധ്യസ്ഥത വഹിച്ച KRLCWAയുടെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളത്തിലും വിവിധ പാരിഷ് സംഘടനകളുടെയും യൂണിറ്റിൻ്റെയും നേതൃത്വത്തിലും ഇവരെ ആദരിച്ചിരുന്നു.
കെസിബിസി ന്യൂസ് ഡെസ്ക് കൊച്ചി
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
.jpg)
.jpg)
Comments