Foto

സാംസ്ക്കാരിക വകുപ്പിന്റെ ധനസഹായത്തോടെ  വി. ചാവറയച്ചൻറെ  സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം.  

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനഹായത്തിൽ വി. ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്. ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും, അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ ചിലവഴിക്കുന്നത്. ചാവറയച്ചൻ 1846 -ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുന്നത്.

Comments

leave a reply