Foto

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാസംഗമം ബാംഗ്ലൂരിൽ

 

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ ഫൊറോനയിലെ മാതൃസംഗമം ജൂൺ 2 ഞായറാഴ്ച രാവിലെ 9 മണി മുതൽ  ബാംഗ്ലൂർ മാർ മാക്കീൽ ഗുരുകുലത്തിൽ സംഘടിപ്പിക്കുന്നു. ബാംഗ്ലൂർ ഫൊറോന പ്രസിഡന്റ് മേഴ്‌സി സിന്നിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. ഫാ. ഷിനോജ് വെള്ളായിക്കൽ, ഫാ. സ്റ്റീഫൻ കൊളക്കാട്ടുകുടി, ഫാ. ജെഫ്രിൻ തണ്ടാശ്ശേരിൽ, ബിൻസി ഷിബു മാറികവീട്ടിൽ, സി. സോളി എസ്.വി.എം, ഷൈല തോമസ് എന്നിവർ പ്രസംഗിക്കും. ബാംഗ്ലൂർ ഫൊറോനയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടും. കെ.സി.ഡബ്ല്യു.എ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളു#െ സംഗമത്തിൽ പങ്കെടുക്കും.  

Comments

leave a reply

Related News