കൊല്ലം: കൊല്ലം രൂപതയുടെ 700-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം കൊല്ലം രൂപതയും ഡോണ്‍ ബോസ്കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വര്ക്കും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ‘ജോബ് കണക്ട് 2ഗ26’ നവം ബര് 14 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം മൂന്നു വരെ കൊട്ടിയം ഡോണ്‍ ബോസ്കോ കോളേജില്‍ നടക്കും.
കൊല്ലം രൂപതയുടെ 700-ാം വര്‍ഷത്തോടനുബന്ധിച്ച് 700 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍മേള നടത്തുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള 30-ലധികം പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും.
ഹോസ്പിറ്റാലിറ്റി, മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത്കെയര്‍, വിദ്യാഭ്യാസം, ഐ.ടി, മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മേഖലകള്‍, ബാങ്കിംഗ് തുടങ്ങി വിവിധ തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.
എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും ഇതിലൂടെ അവസരമൊരുങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: +91 86180 22387, +917907769772, 9747117136










Comments