കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കൈപ്പുഴ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ ഫൊറോനയിലെ എല്ലാ ഇടവകകളിലെയും സമുദായസംഘടനളുടെയും പങ്കാളിത്തത്തോടെ ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ ക്‌നാനായ കുടുംബസംഗമം സംഘടിപ്പിച്ചു. പതാക ഉയർത്തലോടെ ആരംഭിച്ച സംഗമം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബി പഴേമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, ചാപ്ലെയിൻ ഫാ. ലൂക്ക് കരിമ്പിൽ, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, ഡോ. അനൂപ് എന്നിവർ ക്ലാസ്സ് നയിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കൈപ്പുഴ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച കുടുംബസംഗമം കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യുന്നു
Comments