Foto

കാലഘട്ടങ്ങളെ അതിജീവിച്ച പറേമാക്കൽ തോമാ കത്തനാർ

പാലാ :ഭാരതത്തിലെ നസ്രാണി സമൂഹത്തിനായി പാറേമാക്കൽ തോമാ കത്തനാർ അനുഷ്ടിച്ച ത്യാഗങ്ങൾ  എക്കാലവും സ്മരിക്കപ്പെടും എന്നും വർത്തമാന പുസ്തകത്തിൻറെ പ്രാധാന്യം കാലം ചെല്ലുന്തോറും വർദ്ധിച്ചു വരികയാണെന്നും കത്തോലിക്കാ കോൺഗ്രസ്.

ചരിത്രം പഠിക്കും തോറും സഭാ സ്‌നേഹം  വർധിക്കുമെന്നും മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ.
 പാറേമ്മാക്കൽ  തോമ കത്തരുടെ 277-ാം ചരമദിനത്തിൽ കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ സിംപോസിയം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദേഹം.
  
രൂപത പ്രിസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ സിംപോസിയം മോഡറേറ്റർ ആയിരുന്നു.  ഫാ ആന്റണി നങ്ങാംപറമ്പിൽ , ബ്ര. മാർട്ടിൻ മേച്ചേരികുന്നേൽ, ബ്ര. കുര്യൻ ചെരിപുറത്തു, ബ്ര. ചെറിയാൻ കോയിപ്രയിൽ, ബ്ര. മാത്യു കുന്നത്തുമാക്കൽ എന്നിവർ കാലിക പ്രധാന്യമുള്ള  വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം,
ആൻസമ്മ സാബു, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, ജോബിൻ പുതിയടത്തുചാലിൽ, ലിബി മണിമല തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Comments

leave a reply