ഈ ജന്മം
കൊച്ചി നേവല്‍ ബെയ്‌സ് കേന്ദ്രിയ വിദ്യാലയത്തിലെ
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബില്‍ഹ മരിയ ജെയിംസ് എഴുതുന്നു ഈ ജന്മം
ഒരു മാലാഖയായ് പിറന്നൊരീമണ്ണിൽ കൊതിച്ച ബാല്യവും,നിനച്ച ജീവിതവും
ലഭിച്ചത് ഭാഗ്യമായ് കരുതി നീങ്ങിടാം നമുക്കീ ഭൂമിയിൽ.
നഷ്ടദുഃഖങ്ങളെ ഓർത്തിടാതെ
പൊരുതി മുന്നേറാം സത്യത്തിൻപാതയിൽ.
ധർമ്മം ജയിക്കാനായ് ചേർക്കാം ചങ്ങലപോൽ സോദരങ്ങളെ.
നീതിക്കായ് നില കൊള്ളേണമീയൂഴിയിൽ.
ജന്മം നൽകിയോരാ സൃഷ്ടാവിനോടായ്
ഇങ്ങനെയും കൂറ്കാട്ടിടാം നാം മനുജാ ...
ജീവിതം ഒന്നേയുള്ളെന്ന് നിനച്ചീടുകിൽ,
പാരിൽ സൗരഭ്യം മാത്രം പരത്തീടേണം.
നാം പാരിൽ സൗരഭ്യം മാത്രം പരത്തിടണം.
Comments