Foto

യഥാർത്ഥ സാറ ഇങ്ങനെയാണ്.. 

യഥാർത്ഥ സാറ ഇങ്ങനെയാണ്.. 

 വിശിഷ്ട കർമ്മം കൊണ്ട് സാറ 

 എന്റെ ചില അല്മായ സുഹൃത്തുക്കളിൽ പലരും ഫോൺചെയ്ത് പങ്കുവെച്ച സങ്കടകരമായ കാര്യം ഞങ്ങളുടെ വീക്ഷണത്തിൽ നിങ്ങളോട് പങ്കുവെയ്ക്കാൻ ദിവ്യബലിമധ്യേ ഉൾപ്രേരണ ലഭിക്കുകയുണ്ടായി. മാതൃത്വത്തെ അവഗണിക്കുന്നവരോട്, അതൊരു വിശിഷ്ട കർമ്മമായി കാണുന്ന, സ്വീകരിക്കുന്ന,ജീവിതചര്യ പിന്തുടരുന്ന ഒത്തിരിയേറെ സ്ത്രീകൾ(സന്യാസിനികൾ) തങ്ങളുടെ ജീവിതസാഫല്യം പങ്കുവയ്ക്കുവാൻ ഇത് വേദിയാകട്ടെ.

ജന്മനാ വൈകല്യം ഉള്ളതിനാൽ ആശുപത്രിയിൽ വച്ച് തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട അനേകം കുരുന്നുകൾക്ക്, പ്രസവിക്കാതെ മാതൃത്വത്തിന്റെ മാധുര്യം പകരുവാൻ കത്തോലിക്കാസഭയിലെ സന്യസ്തരായ ഒരു പറ്റം സഹോദരിമാർക്ക് യാതൊരു പരിഭവവും നാണക്കേടും മാനക്കേടും ഇല്ല, മറിച്ച് അഭിമാനം മാത്രമാണ്. മുഖത്തിന്റെ വൈരൂപ്യത്തിന്റെ പേരിൽ, ചികിത്സാ ഇല്ലാത്ത രോഗങ്ങൾ  മൂലം, സാമ്പത്തിക ബാധ്യത ഏറും,കുടുംബത്തിന് മാനഹാനിയാണ് എന്നൊ ക്കെ പറഞ്ഞ്, മുലപ്പാൽ പോലും നിഷേധിക്കപ്പെട്ട കുരുന്നുകൾക്ക് അമ്മയുടെ ചൂടും  കരുതലും  കൊടുക്കുക ശ്രമകരമാണെങ്കിലും ഉണ്ണീശോയെ  കയ്യിലെന്തും വണ്ണം  പരിചരിക്കുവാൻ  സാധിക്കുന്നത് സാധാരണ ജനങ്ങൾ ക്കു അത്ര എളുപ്പം മനസ്സിൽ ആകില്ല. കുപ്പിപ്പാൽ വെച്ച് കൊടുക്കുമ്പോൾ ചിലപ്പോഴൊക്കെ കുഞ്ഞുങ്ങൾ  തട്ടിക്കളഞ്ഞു പ്രതികരിക്കാറുണ്ട്.അപ്പോഴും ഞങ്ങൾ തിരിച്ചു സ്നേഹത്തോടെ ഇടപെടും.മുലപ്പാലിലെപോലെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങൾ ടിൻ പാലുകുടിക്കുന്ന കുട്ടികൾക്ക് ഇല്ലാത്തതിനാൽ, കൂടെക്കൂടെ കഫക്കെട്ടും വയറിളക്കവും മറ്റും പിടിപെടുന്ന ഇത്തരം നവജാത ശിശുക്കളുടെ പരിപാലനം അത്ര എളുപ്പമല്ല. 
ഒരു കുഞ്ഞിന് മുച്ചുണ്ട് അല്ലെങ്കിൽ മുക്കിറി ബാധിച്ചാൽ ആദ്യത്തെ ഒന്നു രണ്ടു വർഷം ആ കുഞ്ഞിനായി ത്യാഗം ചെയ്യുന്ന അമ്മമാരോട് ഒന്ന് ചോദിച്ചു നോക്കിയാൽ അറിയാം അവരുടെ കഷ്ടപ്പാടിന്റെ ആഴം എന്താണ് എന്ന്. അവർ അത് പരിദേവനമായി സാധാരണ പറഞ്ഞു നടക്കാറില്ല. പക്ഷേ അടുത്ത കുഞ്ഞിന് ഇതേ വൈകല്യം ഉണ്ടോ എന്ന് സ്കാൻ ചെയ്യുമ്പോൾ, എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ വീണ്ടും സഹനം സ്വീകരിക്കാൻ മടി കാണിച്ച് ഗർഭചിദ്രം ചെയ്യുന്ന അനേകർ നമ്മുടെ ഇടയിൽ ഉണ്ട്.
 അഗതികളായ, വൈകല്യമുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന സ്ഥാപനങ്ങളിൽ, ഒരേസമയം ഇത് പോലെ പ്രശ്നമുള്ള മൂന്നും നാലും അഞ്ചും കുഞ്ഞുങ്ങൾ വരെ ഒരേ സമയം ഉണ്ടാകും.  ആശുപത്രികളിലെ നഴ്സ്മാർ നൈറ്റ് ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യുന്നതുപോലെ, ഞങ്ങളും സ്വമേധയാ നൈറ്റ് അല്ലെങ്കിൽ ഡേ ഡ്യൂട്ടി മാറി മാറി എടുത്ത്, സ്ഥാപനങ്ങളിലെ കുശിനിപ്പണിയും, പാർലർ അല്ലെങ്കിൽ വിസിറ്റേഴ്സ് റൂം, അടുക്കാലത്തോട്ടം etc ഇവിടങ്ങളിലെ ജോലിയും മറ്റും ആയമാരുടെ സഹായമില്ലാതെ ചെയ്യുന്നത് തമ്പുരാന്റെ കൃപ ഞങ്ങളിൽ വർഷിച്ചതുകൊണ്ടാണ്. കർത്താവിന്റെ ദാസിമാരായ ഞങ്ങൾക്ക് എന്തിനാണ് മഠങ്ങളിലും സ്ഥാപനങ്ങളിലും ആയമാർ ഉണ്ടാവേണ്ടത് എന്ന ചോദ്യം സ്ഥാപകനേതാവിന്റെ ചോദ്യത്തിന് നൂറു ശതമാനം യെസ് പറയുന്ന സന്യാസിനികളും സന്യാസ അർത്ഥികളും  ലോകത്തോട് പറയുന്നത് മനസ്സിലാകണമെങ്കിൽ, ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ഞങ്ങളുടെ ഇത്തരം സ്ഥാപനങ്ങളിൽ ചെലവഴിക്കേണ്ടിയിരിക്കുന്നു. Mbbs, m tech, പോസ്റ്റ് graduate ബിരുദം വരെ യുള്ള സിസ്റ്റേഴ്സ് ലോകപ്രകാരം ജോലി ചെയ്തു സമ്പാദി ക്കാറില്ല, മറിച്ചു ഇത്തരം ജന്മങ്ങൾ ക്കായി ജീവിതം വ്യയം  ചെയ്യുന്നത് അർത്ഥശൂന്യമായി  മാലോകർ  കണക്കാക്കുമെങ്കിലും ഞങ്ങൾക്ക് ലഭിച്ച ദൈവിക പ്രചോദനം മറ്റുള്ളവർ മനസിലാക്കുക  കഠിനം ആണ്.

കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് നാപ്പിയായി കെട്ടിവെച്ച് അതിനുള്ളിൽ തുണികൾ പല മടക്കുകളായി വെച്ച് മലമൂത്രവിസർജനം പുറത്തേയ്ക്ക്  വരാതെ വൃത്തി യായി വെക്കുക ഞങ്ങളുടെ ദിനചര്യ ആണ്.. അത് കഴുകി വൃത്തിയാക്കി ഉണക്കി തേച്ചു വീണ്ടും ഉപയോഗിക്കുമ്പോൾ വേണ്ടുന്ന മാനുഷിക അധ്വാനം കണക്കാക്കി ഞങ്ങൾ സൂക്ഷിക്കാറില്ല... പാമ്പേഴ്സ് ഉപയോഗിച്ചാൽ പോരെ എന്ന് new ജനറേഷൻ അമ്മമാർ പറഞ്ഞേക്കും.. നിത്യ വൃത്തി ക്കായി പോലും ഈ കൊറോണ കാലത്ത് കഷ്ടപ്പെടുമ്പോൾ disposable pads ഞങ്ങളെ  സംബന്ധിച്ചിടത്തോളം super luxury ആണ്.. Dispose ചെയ്യാനുള്ള ബുദ്ധിമുട്ട് പുറമെ. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട് താനും. ഇപ്പറഞ്ഞ സ്ഥാപനങ്ങൾ നാം സന്ദർശിച്ചാൽ മലമൂത്രവിസർജ്ജ്യത്തിന്റെ ദുർഗന്ധം നമ്മെ സ്വാഗതം ചെയ്യാറില്ല.പണം  കൊടുത്തു ഉപയോഗിക്കുന്ന ksrtc, railway station toilets ന്റെ പരിസരം പോലും ദുർഗന്ധം  വമിക്കുന്നത് ആണല്ലോ..

ഒരു കുഞ്ഞ് മൂത്രമൊഴിച്ചാൽ ഉടൻ ഉറക്കം ഉണരുകയും നാപ്പി മാറ്റി വീണ്ടും കുപ്പിപ്പാൽ തയ്യാറാക്കി കൊടുത്ത് ഉറക്കുക എന്ന് പറയുന്നത് ശ്രമകരം എങ്കിലും കർത്താവിന്റെ കുരിശെടുക്കാൻ  സഹായിച്ച ജോസഫുമാരായി മാറാൻ കഴിഞ്ഞതിലെ ആത്മസംതൃപ്തിയാണ്  ഞങ്ങളെ നയിക്കാറുള്ളത്.. ഇന്ന് മിക്ക സ്ത്രീകളും സാമ്പത്തിക പരിമിതി ഉള്ളവർ പോലും കുഞ്ഞുങ്ങൾക്ക് പകൽ ഡിസ്പോസിബിൾ ഡയപ്പർ ഒഴിവാക്കിയാലും, രാത്രിയിൽ തങ്ങളുടെ സുഖനിദ്രക്ക് ഭംഗം വരാതിരിക്കാൻ ഡയപ്പർ ഉപയോഗിച്ചേ കിടത്തൂ. ഒരമ്മയ്ക്ക് തന്റെ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് വേണ്ടി കേവലം രണ്ട് മൂന്ന് വർഷത്തേക്ക് പോലും രാത്രി എണീറ്റ് നാപ്പി മാറ്റാൻ മടി ആകുമ്പോഴാണ് സ്ഥിരമായി മൂന്ന് നാല് കുഞ്ഞുങ്ങളെ രാത്രി പലപ്പോഴായി നാപ്പി മാറ്റി പരിചരിക്കേണ്ടി വരുന്നത് എന്ന് ഓർക്കണം. (പത്തും പന്ത്രണ്ടും പതിന്നാലും  മക്കളെ  ഈ കാലഘട്ടത്തിലും പ്രസവിച്ചു പരിമിതമായ  സാഹചര്യങ്ങളിൽ  വളർത്തുന്ന ടീന, ബോബി, സൂസമ്മ യെ പോലുള്ള അമ്മമാരെ മറന്നിട്ടില്ല, അവരെ  സ്നേഹത്തോടെ ബഹുമാനിക്കുന്നു.)  കിടപ്പ് രോഗികൾ  ആയതിനാലും  ബുദ്ധി കുറവ് ഉള്ളതിനാലും  അവർ  ക്രമാ തീതം ആയി ഭാരം  വെക്കുന്നു..89-90 കിലോ തൂക്കമുള്ള  കിടപ്പു രോഗിയുടെ  പ്റാ ഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനിടെ  disc തെറ്റി തുടർച്ചയായി നടുവേദന അനുഭവിക്കുന്നവർ  അത് സ്നേഹത്തോടെ സഹിക്കുന്നു..ഒരു കുഞ്ഞ് രാത്രി നിർത്താതെ കരഞ്ഞാൽ അടുത്തുകിടക്കുന്ന കുഞ്ഞും ഞെട്ടി ഉണർന്ന് കരയാൻ തുടങ്ങും.മാല പടക്കം പൊട്ടും പോലെ. മറ്റുള്ളവർ അത് ഏറ്റെടുക്കും,പിന്നെ കൂട്ട കരച്ചിൽ, ആ സാഹചര്യം ഒന്ന് നിയന്ത്രണത്തിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഓർത്തു വെച്ചോ എഴുതിവച്ചോ ആരെയും അറിയിക്കാൻ ഞങ്ങൾ മുതിരാറില്ല. കർത്താവിന്റെ കരം ചേർത്ത് പിടിച്ച് ഈ കുഞ്ഞുമക്കളെ അനുഗ്രഹിക്കാൻ പ്രാർത്ഥിച്ചു  സന്തോഷത്തോടെ ഞങ്ങൾ അവരെ പരിചരിക്കുന്നു. നിസാര പനി വന്നാൽ ഒരു കുഞ്ഞിനെ തന്നെ പരിചരിക്കാൻ ഇപ്പോഴത്തെ അമ്മമാർ കഷ്ടപ്പെടുമ്പോൾ പനി, ചുമ,കഫക്കെട്ട്, വയറിളക്കം, തുടർച്ചയായി ഫിറ്റ് സ് /അപസ്മാരം വരുന്ന മക്കളെ, പ്രത്യേകിച്ച് ബുദ്ധിമാന്ദ്യം ഉള്ളവരെ പരിചരിക്കുവാൻ പ്രത്യേകം ദൈവ കൃപ ഞങ്ങൾക്ക് ദൈവം സമ്മാനമായി, കൈമുതലായി ദാനം ചെയ്തിട്ടുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സാധാരണ മക്കളുടെ ആവശ്യങ്ങൾ കുട്ടികളുടെ സ്വഭാവം അല്ലെങ്കിൽ ഭാഷകൊണ്ട് മനസ്സിലാക്കാൻ സാധിക്കുമ്പോൾ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുവാൻ സവിശേഷമായ കൃപ കൂടിയേ തീരൂ. തുടർച്ചയായി വായിൽ നിന്ന് സ്രവം ഒലിച്ചുവരുന്ന കുഞ്ഞുങ്ങളെയും മുതിർന്നവരെയും പുച്ഛത്തോടെ വീക്ഷിക്കുന്ന സമൂഹത്തിനുമുന്നിൽ,  അതൊക്കെ തുടയ്ക്കുമ്പോൾ ഈശോയുടെ തിരുമുഖം തുടയ്ക്കുന്ന വേറോനിക്കായുടെ മനോഭാവം ഉണ്ടെങ്കിൽ മാത്രമേ ഇത് സാധിക്കുകയുള്ളൂയെന്ന് നിസ്സംശയം പറയാം. ബന്ധുജനങ്ങൾ ശയ്യാവലംബിയായ ഒരാളെ തന്നെ പരിചരിക്കുമ്പോൾ സഹിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ പലപ്പോഴും വർണ്ണിക്കുന്നത് കേട്ടിട്ടുണ്ട്. 

ഈയിടെ ഒരു സിനിമയിൽ 24-25 വയസ്സ് പ്രായമുള്ള ഒരു യുവതി ഒരു വയസ്സുള്ള കുട്ടിയുടെ മൂത്രം തുടപ്പി ച്ചതിനെ വളരെ അപഹാസ്യമായി ചിത്രീകരിച്ചതായി കേട്ടു. കുഞ്ഞിന്റെ മലമൂത്രവിസർജനം മാറ്റുന്നതിനെ അറപ്പുളവാക്കുന്ന രീതിയിലാണ് പൊതുസമൂഹം സ്വീകരിച്ചതെങ്കിൽ, സ്വന്തബന്ധങ്ങൾ അല്ലാത്തവരുടെ ഈ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നവരെ രണ്ടാം കിടക്കാരായി കാണേണ്ടതുണ്ടോ? കേരളത്തിലുടനീളം ഇത്തരം സ്ഥാപനങ്ങൾ ധാരാളമുള്ളതിനാൽ നമ്മുടെ കുടുംബങ്ങളിൽ പരിചരിക്കപ്പെടാൻ സാഹചര്യം ഇല്ലാത്ത വ്യക്തികൾ (കൂലിപ്പണിക്ക് പോകേണ്ടി വരുന്ന വിധവകളുടെ വൈകല്യമുള്ള കുഞ്ഞുങ്ങൾ , മാതാപിതാക്കളുടെ മരണം മൂലം അനാഥരാക്കപ്പെട്ട ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ തുടങ്ങിയർ) മനുഷ്യരായി ജീവിച്ചു മരിക്കാൻ ഇടയാകുന്നത് ഇത്തരം സ്വർഗീയ ഇടങ്ങൾ ഉള്ളതുകൊണ്ടാണ്. സിസ്റ്റേർസ് നടത്തുന്ന ഇത്തരം കുട്ടികളെയും, മുതിർന്നവരെയും, വൃദ്ധരെയും പരിചരിക്കുന്ന സ്ഥാപനങ്ങളിൽ ( സാമ്പത്തിക നേട്ടത്തിനല്ലാതെ ) അതിഥികളായി പരിചരിക്കുന്നത് കാണാൻ ഈ സ്ഥാപനങ്ങളിലേക്ക്  ( കോവിഡ് പ്രോട്ടോകോൾ നിബന്ധനക ൾ പാലിച്ച് വേണ്ടത്ര മുൻകരുതൽ എടുത്ത്) എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 വീട്ടിൽ മുതിർന്ന ഒരാൾ കാലൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ട് കിടപ്പിലായാൽ എന്തുമാത്രം പരിക്ഷീണിതരാകും ഭാര്യയോ അമ്മയോ മറ്റും.അപ്പോഴാണ് മലമൂത്രവിസർജ്ജ്യങ്ങൾ വൃത്തിയാക്കുമ്പോൾ തെറി പറയുന്നവരും അത് മുഖത്തേക്കും, വസ്ത്രങ്ങളിലേക്കും തെറിപ്പിക്കുന്നവരും, വലിച്ചെറിയുന്നവരും ഇത്തരം സ്ഥാപനങ്ങളിൽ നിരവധി ആണെങ്കിലും ഏതെങ്കിലും സന്യാസിനികൾ ഇതൊക്കെ പുറത്തു പറഞ്ഞു സിമ്പതി നേടുന്നതായി കാണാറില്ല. ആർത്തവ സമയത്തും കാലുകൾ ഇല്ലാത്തവരെയും, കുറുകിയ കാലുകളുള്ളവരെയും വൃത്തിയാക്കുന്നത് പരാതി പറഞ്ഞല്ല എന്ന് നാം മനസ്സിലാക്കണമേ. കൈകൾ ഇല്ലാത്തവർക്ക് കൊതുക് കടിച്ചാൽ ഒന്ന് ചൊറിഞ്ഞു കൊടുക്കുവാൻ വരെ പരസഹായം വേണ്ടിവരുന്ന അവസ്ഥ അചിന്തനീയമാണ്. അപ്പോഴൊക്കെ കർത്താവിന്റെ മണവാട്ടികൾ സഹനശക്തിയോടെ ഇവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നു. ഇതൊക്കെ ദത്തെടുക്കപ്പെട്ട മാതൃത്വം ആസ്വദിക്കുന്ന സാറാമാരാണ് നിർവഹിക്കുന്നത്. സ്വന്തം കുഞ്ഞിൻറെ മലമൂത്രവിസർജ്ജ്യങ്ങൾ അറപ്പില്ലാതെ വൃത്തിയാക്കുന്ന അമ്മമാർ പോലും നിവർത്തികേട് കൊണ്ട് മറ്റൊരു കുഞ്ഞിൻറെ ആവശ്യങ്ങൾ (ആയമാർ, ബന്ധുജനങ്ങൾ തുടങ്ങിയവർ) നിറവേറ്റി  കൊടുത്തേക്കും.

 ഞങ്ങളിൽ പലരും ആശുപത്രികളിൽ സേവനം ചെയ്യുമ്പോൾ മദ്യപിച്ച് ലക്കുകെട്ട് അബോധാവസ്ഥയിൽ എത്തുന്ന പലരുടെയും മലമൂത്രവിസർജ്ജനങ്ങൾ മാത്രമല്ല, ദേഹം മുഴുവൻ പുരണ്ടിരിക്കുന്ന രക്തവും ചെളിയും  ശർദ്ദിലിന്റെ അവശിഷ്ടങ്ങളും കഴുകിത്തുടച്ച് വൃത്തിയാക്കുന്നത് പ്രതിഫലത്തിനാണോ? നഴ്സുമാർക്ക് സാലറി  ലഭിക്കുന്നില്ലേ എന്ന് ചിന്തിച്ചേക്കാം.. പക്ഷേ ഞങ്ങൾ ജോലി ചെയ്താലും കമ്മ്യൂണിറ്റിയിലേക്കാണ് ആ സാലറി പോകുന്നത്. പുഴുക്കൾ അരിച്ചു ജടപിടിച്ച് നഖം നീണ്ടവരെ കഴുകി വൃത്തിയാക്കുവാൻ സഹായിക്കേണ്ട,അല്പം വെള്ളമൊഴിച്ച് തരുവാൻ പോലും ന്യൂജനറേഷൻ സാറന്മാർക്ക് സാധിക്കില്ല.അവർ  പുച്ഛിച്ചു മുഖം തിരിച്ചു പിടിക്കും.അനാഥ  മന്ദിരങ്ങളിലും അഭയ കേന്ദ്രങ്ങളിലും സിസ്റ്റർമാർ ശമ്പളം മേടിച്ചല്ല ജോലി ചെയ്യുന്നത്. ഞങ്ങൾ ഇത്തരം' വിശുദ്ധ കർമ്മങ്ങൾ 'പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന സാറാമാരാണ്. ഇനിയും മാധ്യമങ്ങൾ ക്കു മുൻപിൽ ഞങ്ങളെ കല്ലെറിയുമ്പോൾ ഇതൊക്കെ ഒന്ന് ചിന്തിക്കണേ. ആയിരത്തിലൊരുവൾ തെറ്റ് ചെയ്താലും അത് സാമാന്യവൽക്കരിച്ചു എല്ലാവരെയും തെറ്റുകാരിയായി മുദ്ര കുത്തരുതേ..

 വേശ്യയെന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചാക്ഷേപിച്ചാലും കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന് അടിമപ്പെട്ട് എയ്ഡ്സ് ബാധിച്ചു ബന്ധുജനങ്ങൾ (മാതാപിതാക്കൾ വരെ)    കൈയ്യൊഴിഞ്ഞവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾ ഞങ്ങളെപ്പോലെയുള്ള സാറാമാരാണ് നടത്തുന്നത്. യൗവ്വന കാലഘട്ടത്തിൽ വേശ്യാലയത്തിൽ രമിച്ചവരെ കുറ്റപ്പെടുത്താതെ മാനസാന്തര അനുഭവത്തിലാക്കി നൽമണം പുൽകുവാൻ സഹായിക്കുന്ന സാറമാരെ വേശ്യ എന്ന് വിളിക്കുമ്പോൾ അതൊരു ശാപവാക്കായി നിങ്ങളുടെ കുടുംബത്തിന്മേൽ പതിക്കാതിരിക്കാൻ ഞങ്ങൾ ക്ഷമിച്ചു പ്രാർത്ഥിക്കാറുണ്ട് എപ്പോഴും.. വഴിവക്കിൽ പുഴുവരിച്ച് നരകിക്കുന്ന വല്ല്യപ്പൻമാരെയും വല്യമ്മമാരെയും ഞങ്ങൾ അറപ്പൊ മടിയോ കൂടാതെ വൃത്തിയാക്കി രത്നങ്ങളാക്കി പരിചരിക്കുന്നത്  നിങ്ങൾ കാണാറുണ്ടല്ലോ.. കർമംകൊണ്ട് മാതൃത്വം ഏറ്റുവാങ്ങിയ സാറമാരെ വന്ദില്ലെങ്കിലും നിന്ദിക്കെരുതേയെന്ന് പ്രാർത്ഥിക്കുന്നു.. 

ചില സത്യങ്ങൾ കൂടി ഇതോടൊപ്പം കുറി ച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നു..
സാറായ്ക്ക് ഒരിക്കലും മാതൃത്വത്തെ(ജന്മം കൊണ്ടോ കർമം കൊണ്ടോ) നിഷേധിക്കാനാവില്ല.. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഇല്ലാത്തവളായി തീരുവാൻ സാറായിയ് ക്ക് ഒരിക്കലും സാധിക്കില്ല. ദൈവത്തിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രം അമ്മയായവളാണ് സാറ. മാതൃത്വം ദൈവം നൽകുന്ന അമൂല്യമായ ദാനം ആണെന്നും അത് സ്ത്രീയുടെ ജന്മസാഫല്യം ആണെന്നും തിരിച്ചറിയുവാനായി തേച്ചാലും മായ്ച്ചാലും കഴുകി കളയുവാൻ സാധിക്കാത്ത അത്ര ഉയരത്തിൽ മനുഷ്യചരിത്രത്തിൽ  കുറിച്ചു വെക്കപ്പെട്ട മഹത്തായ മാതൃത്വത്തിന്റെ നാമമാണ് സാറാ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിൻറെ അടയാളമാണ് സാറാ. അതിനാൽ തന്നെ വിശ്വാസത്തിലധിഷ്ഠിതമായ കർമ്മംകൊണ്ട് മാതൃത്വത്തെ ഏറ്റെടുക്കുന്ന അനേകം പുണ്യ ജന്മങ്ങൾ ഇന്നും ഈ സത്യം വിളിച്ചോതുന്നു.. മാതൃഗുണം സ്ത്രീ സഹജമാണ്.. ക്രിസ്തുവിന്റെ മണവാട്ടിമാർ അവന്റെ വാഗ്ദാനങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് തങ്ങളുടെ പ്രസരിപ്പും ഊർജവും ആത്മവിശ്വാസവും യൗവനവും എല്ലാം വർഷങ്ങളായി ലോക ജനതയ്ക്കു വേണ്ടി, അറപ്പില്ലാതെ വെറുപ്പില്ലാതെ പരിഭവമില്ലാതെ നിസ്വാർത്ഥമായി സമർപ്പിച്ചിരിക്കുന്നു. 

 മഹത്തായ സ്ത്രീത്വത്തെ അപമാനിച്ച സംവിധായകന്റെ കലാസൃഷ്ടിയിൽ 'സാറ എന്ന അനുഗ്രഹിക്കപ്പെട്ട മാതൃത്വത്തിന്റെ പേരിനെ വികലമാക്കിയിരിക്കുന്നു
മുപ്പത് വെള്ളി കാശിന് സത്യത്തെ പിച്ചിചീന്തിയ അദ്ദേഹം മനുഷ്യ ചരിത്രത്തെ നിർലജ്ജം വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്..

 

ഈശോയുടെ  മണവാട്ടികൾ ക്കു വേണ്ടി 


22 വർഷങ്ങൾ ക്കു മുമ്പ് കോട്ടയം നവജീവൻ  തോമസ്ച്ചേട്ടൻ മദർ  മേരി ലിറ്റി യുടെ കുന്നന്ദനം ദൈവപരിപാലഭവൻ  സന്ദർശിച്ചു കണ്ടതും  വർഷങ്ങൾ ക്കിപ്പുറം വിലങ്ങു ദൈവപരിപാലന  ഭവൻ  സന്ദർശിച്ചപ്പോൾ  ആ ബോധ്യങ്ങൾ  ആഴപ്പെട്ടതിന്റെയും  വെളിച്ചെത്തിൽ എഴുതി യത്  ആറു മക്കളുടെ  അച്ഛൻ ആയ  ബിജേഷ്  ടൈപ്പ് ചെയ്തു സഹായിച്ചതിന്റെ  വെളിച്ചത്തിൽ,ഇത് ലോകത്തോട് വിളിച്ചു പറയട്ടെ
 

Comments

leave a reply