Foto

നീതിക്കൊപ്പം സഞ്ചരിച്ച കെ. എം റോയി

നീതിക്കൊപ്പം സഞ്ചരിച്ച കെ. എം റോയി

ശരീരം തളര്‍ന്ന്  ശയ്യാവലംബനാകുതുവരെ ഒരു യുവാവിന്റെ  ചുറുചുറുക്കും ഉത്സാഹവും കെ. എം റോയിയിലുണ്ടായിരുന്ന്ു. മലയാളത്തിലും ഇംഗ്ലീഷിലും സ്വയത്തമാക്കിയ മനോഹരഭാഷയില്‍ അദ്ദേഹം നിര്‍ഭയനായി എഴുതി.  അതിനേക്കാള്‍ ശക്തമായ ഭാഷയില്‍ പ്രസംഗിച്ചു.  അനീതികള്‍ക്കും അക്രമത്തിനുമെതിരെ പടപൊരുതിയ ആ ശബ്ദം എന്നന്നേക്കുമായി നിലച്ചു.
1939ല്‍  എറണാകുളം കരിത്തറ വീട്ടില്‍ കെ. ആര്‍ മാത്യു-ലുഥീന ദമ്പതികളുടെ മകനായി റോയി ജനിച്ചു.   
1961ല്‍ കൊച്ചി മഹാരാജാസ് കോളജില്‍ എം. എ വിദ്യാര്‍ഥിയായിരിക്കെ എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചിരു 'കേരള പ്രകാശ'ത്തിന്റെസഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന  'ദേശബന്ധു', 'കേളരഭൂഷണം' എന്നീ പത്രങ്ങളില്‍ ജോലിനോക്കി. തുടര്‍ന്ന്    'ദ ഇക്കണോമിക് ടൈംസ്', 'ദ ഹിന്ദു' തുടങ്ങിയ ദേശീയ മാധ്യമങ്ങളിലും യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു.1987ല്‍ കോട്ടയത്ത്  'മംഗളം' ദിനപത്രത്തില്‍ ജനറല്‍ എഡിറ്ററായി ചേര്‍ന്നു.  2002ല്‍ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിച്ചു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ തുടര്‍ച്ചയായി എഴുതിപോന്നിരുന്നു. ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
മുടങ്ങാതെ എല്ലാ ആഴ്ചയും റോയി മംഗളം വാരികയില്‍ എഴുതിരുന്ന ഇരുളും  വെളിച്ചവുമെന്ന പംക്തി മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ പ്രചോദാത്മകമായ രചനകളായിരുന്നു.   ആയിരക്കണക്കിന് മനുഷ്യ മനസ്സുകളുടെ കഥ, ഏറെ കൗതുകത്തോടെയായായിരിക്കും ഇന്നത്തെ  തലമുറ കാണുക. പതിനാറ്  ലക്ഷം കോപ്പി എന്ന മാന്ത്രിക സംഖ്യ മംഗളത്തിന് കൈവന്നതില്‍ റോയിയുടെ പംക്തിക്ക്  ഏറെ സ്വാധീനം ഉണ്ടായിരുന്നു എുള്ളതും ഏറെ ശ്രദ്ധേയമായ സംഗതിതന്നെ.

 ഏതാനും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'ഇരുളും വെളിച്ചവും', 'കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാന്‍' എിവ പ്രധാന രചനകള്‍.
ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.  
കേരള പത്രപ്രവര്‍ത്തക യൂനിയന്റെപ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.
മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രത്തില്‍ റോയി ഇങ്ങനെ എഴുതി:
'കേരള രാഷ്ട്രീയത്തില്‍ ഒരിക്കല്‍ മത്തായി മാഞ്ഞൂരാന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. ധീരനായ പോരാളി, തൊഴിലാളി യൂണിയന്‍ നേതാവ്, പത്രാധിപര്‍, തത്വചിന്താ പ്രണയിയായ എഴുത്തുകാരന്‍ എീന്നീ നിലകളിലൊക്കെ പ്രശോഭിച്ച മത്തായി മാഞ്ഞൂരാന്‍ 1970 ജനുവരി 15-ാം തീയതി മരിച്ചുപോയി. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി)യുടെ സ്ഥാപകനായിരുന്നു അദ്ദേഹം രാജ്യസഭയില്‍ അംഗമാകുകയും കേരളത്തില്‍ തൊഴില്‍ മന്ത്രിയാകുകയും ചെയ്തു. അര നൂറ്റാണ്ട് മുമ്പ് ബൗദ്ധിക കേരളം മത്തായി മാഞ്ഞൂരാനില്‍ കേന്ദ്രീകരിക്കുത് സ്വാഭാവികമായിരുന്നു. ചിന്തകനായ പി.കെ ബാലകൃഷ്ണന്‍ മുതല്‍ പത്ര പ്രവര്‍ത്തകനായ കെ.ആര്‍. ചുമ്മാര്‍ വരെ മത്തായിയുടെ മടയിലെ സിംഹക്കുട്ടികളായിരുന്നു. 58-ാം വയസ്സില്‍ മത്തായി മാഞ്ഞൂരാന്‍ അന്തരിക്കുമ്പോള്‍ അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് പതിനേഴ് രൂപയായിരുന്നു എന്ന്   ജീവചരിത്രകാരനായ കെ.എം. റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.
'കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍' എാണ് ജീവചരിത്രകാരന്‍ മത്തായിയുടെ ജീവിതകഥയ്ക്ക് പേരിട്ടിരിക്കുവന്നത്. നാല് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം കൊണ്ട് മത്തായി മാഞ്ഞൂരാന്‍ ധനപരമായി സമ്പാദിച്ചത് പതിനേഴ് രൂപയാണ്. ഇത്തെ നമ്മുടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇക്കഥ കേട്ടാല്‍ ജീവിക്കാനറിയാത്ത മത്തായി എന്ന് പരിഹസിച്ചേക്കാം. അതേ, ആ ജീവിക്കാനറിയത്ത മത്തായിയുടെ ശിഷ്യനാണ്  റോയി എന്നതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു.  

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി രണ്ടുതവണ പ്രവര്‍ത്തിച്ചിണ്ട്.  ഒട്ടനവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന തല  നേതാവ് എിങ്ങനെ ബഹുമുഖ പ്രതിഭാ ശാലിയായിരു കെ.എം റോയി ദീര്‍ഘ കാലം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുത്. കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരളത്തിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരു തുല്യനാണ്  
മികച്ച പ്രഭാഷകനായി പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉള്‍പ്പടെയുള്ള ജേണലിസം ഇന്‍സ്റ്റിറ്റിയുട്ടൂകളിലൂടെ പത്രപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയുമായി. ആ മഹനീയ വ്യക്തിത്വത്തിനു പ്രണാമം അര്‍പ്പിക്കട്ടെ.

ജോഷി ജോര്‍ജ്  

Video Courtesy:  Athmeeyathra

Foto
Foto

Comments

  • Felix
    18-09-2021 08:28 PM

    A heart touching article about the most respected Roy Sir.

leave a reply