Foto

ഫാ. റെന്‍സണ്‍ പൊള്ളയില്‍

മെയ് 10 ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് എറണാ കുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരിക്കെ ഇന്ന് രാവിലെ (മെയ് 11 ന് ) ആലപ്പുഴ രൂപത വൈദീകനായ ഫാ. റെന്‍സണ്‍ പൊള്ളയില്‍ മരണമടഞ്ഞു. 

അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭവനത്തിലും തുടര്‍ന്ന് ഇടവക ദൈവാലയത്തിലും  ഇന്ന് രാത്രി (മെയ് 11, 2022 ) 9 മണിയോടു കൂടി പൊതു ദര്‍ശനത്തിനു വെക്കും. അതോടൊപ്പം അഭിവന്ദ്യ ജയിംസ് പിതാവിന്റെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ജാഗര പ്രാര്‍ത്ഥന ശുശുഷ നടത്തപ്പെടും. മെയ് 12 ന് ഉച്ചകഴിഞ് 3 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.

ജനനം - 31-05-1981

തിരുപ്പട്ട സ്വീകരണം - 18-04-2009

  #ആലപ്പുഴ രൂപത സേവ്യര്‍ ദേശ് ഇടവക പൊള്ളയില്‍ തോമസിന്റെയും (ഉമ്മച്ചന്റയും) റോസിയുടെയും മുന്നു മക്കളില്‍ രണ്ടാമത്തെ പുത്രന്‍. 

 പൗരോഹിത്യ ശുശ്രൂഷയും സേവന കാലവും

 #  2009 ഏപ്രില്‍ 27 ന് ബിഷപ്പിന്റെ സെക്രട്ടറിയായും, വൈസ് ചാന്‍സലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. ഇക്കാലയളവില്‍ കാത്തലിക് ലൈഫിന്റെ എഡിറ്ററുമായിരുന്നു.

  #   2011 മെയ് 16ന് വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ടു.
ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെന്റ് പീറ്റേഴ്‌സ് കോളേജ് മാനേജരായും സേവനം അനുഷ്ഠിച്ചു.

   # 2012 മെയ് 16ന് ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ  ചാപ്‌ളിനായി ചുമതലയേറ്റു. ഈ കാലയളവിലാണ് ഇന്നു കാണുന്ന പുതിയ ദൈവാലയത്തിന്റെ നിര്‍മാണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചു പകതിയോളം പൂര്‍ത്തികരിച്ചത്.

   # 2018 ജൂലൈ 25 മുതല്‍ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്ടാറായും  ആലപ്പുഴയിലെ മോര്‍ണിങ് സ്റ്റാര്‍ സ്‌കൂള്‍ മാനേജരായും നിയമിതനായി.

  #    2020 ജൂലൈ 10 മുതല്‍ ബാംഗ്ലൂരില്‍ കാനന്‍ ലോ  പഠനം ആരംഭിച്ചു.

  #    ഈ പഠനത്തിന്റെ അവധിക്കാലത്ത് 2022 മെയ് 5 മുതല്‍ അഴീക്കല്‍ സെന്റ് സേവ്യേഴ്‌സ് ഇടവകയില്‍ താല്ക്കാലിക ഉത്തരവാദിത്വത്തോടെ നിയമിതനായി.

 # 2022 മെയ് 11 ന് സ്വര്‍ഗീയ സമ്മാനത്തിനായ് വിളിക്കപ്പെട്ടു.

ആത്മാവിന് നിത്യശാന്തി നേരുന്നു.

 

Comments

leave a reply