A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സാൽവത്തോറിയൻ സമൂഹസ്ഥാപകൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സാൽവത്തോറിയൻ സമൂഹസ്ഥാപകൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സാൽവത്തോറിയൻ സമൂഹങ്ങളുടെ സ്ഥാപകനായ വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ (JOHANN BAPTIST JORDAN) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു. തിരുക്കർമ്മം ശനിയാഴ്ച (15/05/21) റോം രൂപതയുടെ കത്തീദ്രലായ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദിവ്യരക്ഷകൻറെ നാമത്തിലുള്ള സന്ന്യാസി-സന്ന്യാസിനി സഭകളുടെ (സാൽവത്തോറിയൻ സമൂഹങ്ങളുടെ) സ്ഥാപകനായ വൈദികൻ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ (JOHANN BAPTIST JORDAN), അഥവാ, ജോർദ്ദാൻ കുരിശിൻറെ മരിയ ഫ്രാൻസീസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

ശനിയാഴ്ച (15/05/21) റോം രൂപതയുടെ കത്തീദ്രലായ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രസ്തുത രൂപതയ്ക്കു വേണ്ടിയുള്ള വികാരി കർദ്ദിനാൾ ആഞ്ചെലൊ ദെ ദൊനാത്തിസിൻറെ (Card.Angelo De Donatis) മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം.

ജീവിത രേഖാ സംഗ്രഹം

ജർമ്മൻ സ്വദേശിയായ ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ 1848 ജൂൺ 16-ന് അന്നാട്ടിലെ ഗുർട്ട് വയിൽ (Gurtweil) എന്ന സ്ഥലത്ത് ജനിച്ചു. പൗരോഹിത്യത്തോടു പ്രതിപത്തിയുണ്ടായിരുന്നെങ്കിലും സ്വകുടുംബത്തിൻറെ ദാരിദ്ര്യം മൂലം വിവിധ തൊഴിലുകളിൽ ഏർപ്പെടാൻ അദ്ദേഹം നിർബന്ധിതനായി. എന്നിരുന്നാലും വൈദിക ജീവിതമെന്ന സ്വപ്നത്തെ താലോലിച്ചു വളർത്തിയ ജൊഹാൻ സ്വകാര്യമായി പ്രാഥമിക വിദ്യാഭ്യാസവും തുർന്ന് ദൈവശാശ്ത്രം തത്വശാസ്ത്രം എന്നിവയിൽ ബിരുദം നേടുകയും വിവിധ യൂറോപ്യൻ ഭാഷകൾ സ്വായത്തമാക്കുകയും ചെയ്തു.  അവസാനം ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ ജൊഹാൻ സെമിനാരിയിൽ പ്രവേശിക്കുകയും 1878 ജൂലൈ 21-ന് പരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് പൗര്സത്യഭാഷാ പഠനത്തിനായി റോമിലും പിന്നീട് ലെബനനിലെ അയിഴ വ്വാർക്കയിലും എത്തി. വിശുദ്ധ നാട്ടിലായിരിക്കുമ്പോഴാണ് വിശ്വാസ പ്രചാരണത്തിനായി സന്ന്യാസ സമൂഹം സ്ഥാപിക്കാൻ താൻ വിളിക്കപ്പെട്ടിരിക്കുന്നവെന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായത്.

അങ്ങനെ റോമിലെത്തിയ ജൊഹാൻ 1881 ഡിസമ്പഡ 8-ന് ഇന്ന് സാൽവത്തോറിയൻ സമൂഹം എന്നറിയപ്പെടുന്ന ദിവ്യരക്ഷകൻറെ സന്ന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. ഏഴു വർഷത്തിനു ശേഷം, 1888 ഡിസമ്പർ 8-ന് റോമിനു പുറത്തുള്ള തീവൊളി (Tivoli) എന്ന സ്ഥലത്ത് മാലഖമാരുടെ വാഴ്ത്തപ്പെട്ട മരിയ എന്ന സന്ന്യാസിനിയുടെ സഹായത്തോടെ ദിവ്യരക്ഷകൻറെ സന്ന്യാസിനി സമൂഹവും അദ്ദേഹം ആരംഭിച്ചു.

വിശ്വാസ പ്രചാരണത്തിനായുള്ള വത്തിക്കാൻ സംഘം 1893-ൽ ആസാമിലെ പ്രേഷിതപ്രവർത്തനം സാൽവത്തോറിയൻ സമൂഹത്തിനു ഭരമേല്പിക്കുകയുണ്ടായി.

1902-ൽ ഈ സന്ന്യാസസമൂഹത്തിൻറെ ആജീവനാന്ത പൊതുശ്രേഷ്ഠനായി തിരഞ്ഞെടുക്കപ്പെട്ട നവവാഴ്ത്തപ്പെട്ട ജൊഹാൻ ബാപ്റ്റിസ്റ്റ് ജോർദ്ദാൻ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ സ്വിറ്റസർലണ്ടിലെ ഫ്രീബുർഗിലേക്കു മാറുകയും  1918 സെപ്റ്റംബർ 8-ന് അന്നാട്ടിലെ താഫേഴ്സ് (Tafers) എന്ന സ്ഥലത്ത് വച്ച് മരണമടയുകയും ചെയ്തു.

1956-ൽ അദ്ദേഹത്തിൻറെ ഭൗതികാവിശിഷ്ടങ്ങൾ റോമിലേക്കു മാറ്റുകയും സാൽവത്തോറിയൻ സഭയുടെ പൊതുഭവനത്തിലെ (ജനറലേറ്റ്) കപ്പേളയിൽ അടക്കം ചെയ്യുകയും ചെയ്തു. 

Comments

leave a reply