Foto

കെ.സി.വൈ.എൽ മുൻകാല രൂപത, അതിരൂപത സമിതി അംഗങ്ങളുടെ പ്രഥമ സംഗമം നടത്തപ്പെട്ടു.

Sharu Kollaret

Secretary

 

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംഘടനയുടെ മുൻകാല രൂപത,അതിരൂപത സമിതി അംഗങ്ങളുടെ പ്രഥമ സംഗമം കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ  വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം മുൻ രൂപതാ ഡയറക്ടർ പ്രൊഫ. കെ.സി ജോസഫ് കറുകപറമ്പിൽ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എൽ സംഘടനയുടെ മുൻ കാല ഓർമകൾ ഏവരും പങ്കുവെയ്ക്കുകയും,ചർച്ചകൾ നടത്തുകയും, ആശയങ്ങൾ രൂപീകരിച്ച് നൽകുകയും ചെയ്തു.31 മുൻകാല ഭാരവാഹികൾ പങ്കെടുത്തു.പരിപാടിയോട് അനുബന്ധിച്ച് മൺമറഞ്ഞു പോയ മുൻകാല സമിതി അംഗങ്ങൾക്കു വേണ്ടി അനുസ്മരണ പ്രാർത്ഥന നടത്തി. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് KCYL ഇന്നലെ-ഇന്ന്-നാളെ എന്ന വിഷയത്തിൽ ചർച്ച നയിച്ചു.

Comments

leave a reply

Related News