Foto

ടീച്ചേഴ്‌സ് ഗില്‍ഡ് സംഘാടക സമിതി രൂപീകരിച്ചു.


കോഴിക്കോട് :കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഫെബ്രുവരി
25,26 തീയതികളില്‍ കോഴിക്കോട് നടക്കുന്നു.ഇതിന്റെ മുന്നോടിയായുള്ള സംഘാടകസമിതി
രൂപീകരിച്ചു. കോഴിക്കോട് രൂപതയുടെ വികാരി ജനറലും കോര്‍പ്പറേറ്റ് മാനേജരുമായ
ഫാ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബില്‍ ഓളാട്ടുപുറം
അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ , ജനറല്‍ സെക്രട്ടറി
 - സി.റ്റി വര്‍ഗീസ്, ട്രഷറര്‍ - മാത്യൂ ജോസഫ്, ഫാ.ആന്റോ , സിസ്റ്റര്‍ സില്‍വി,
ജോര്‍ജ്ജ്, കെ , വൈ. സജി, ജോണ്‍ പോള്‍ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം
ആരംഭിചിച്ചു. കോഴിക്കോട് രൂപതയിലെ വിവിധ കോര്‍പ്പറേറ്റ് ഏജന്‍സികളിലെ അധ്യാപകര്‍,
കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി ബത്തേരി, താമരശ്ശേരി തുടങ്ങിയ രൂപതകളിലെ
പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ,
സെമിനാര്‍ , പൊതുസമ്മളനം, പ്രമേയം അവതരിപ്പിക്കല്‍ ,അവാര്‍ഡ് ദാനം തുടങ്ങിയ
വിവിധങ്ങളായ പരിപാടികള്‍ നടന്നതിന് തിരുമാനിച്ചു. ജീസ് ആല്‍ബര്‍ട്ട് , ജ്യോതിഷ്, സനീഷ് .എസ്.ജോണ്‍,
ലീജോ .കെ ഹെന്റി , ജിബിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Foto
Foto

Comments

leave a reply

Related News