മൂത്രാശയ അണുബാധ
ജോബി ബേബി
കുവൈറ്റ:്‌സാധാരണ കണ്ടുവരുന്ന മൂത്രാശയ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍(യു.ടി.ഐ).ചൂടുകാലങ്ങളിലാണ് കൂടുതല്‍.ഗള്‍ഫ് നാടുകളിലെ ചൂട് കാലങ്ങള്‍ രൂക്ഷമാകുമ്പോള്‍ കൂടുതല്‍ ആളുകളും നേരിടുന്ന പ്രശ്നമാണിത്.മിക്കവാറും മൂത്രാശയ അണുബാധയ്ക്ക് കാരണം ബാക്ടീരിയങ്ങളാണ്.എന്നാല്‍ ചില സാഹചര്യങ്ങളില്‍ അണുബാധ ഫംഗസുംവൈറസുകളാലും ഉണ്ടാകാറുണ്ട്.യൂറിനറി ട്രാക്റ്റിന്റെ ഏതു ഭാഗത്തും ഏതു ഭാഗത്തും ഈ അണുബാധയുണ്ടാകും.വൃക്കയിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ വരാം.മിക്ക മൂത്രാശയ അണുബാധയും മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആണ് കണ്ട് വരുന്നത്.എന്നാല്‍ ഈ അണുബാധ വൃക്കയേയും ബാധിക്കാം.ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണവും അപകടകരവുമാണ്.ലോവര്‍ ട്രാക്റ്റിലെ അണുബാധ പോലെ സാധാരണമല്ല വൃക്കയെ ബാധിക്കുന്ന അണുബാധ.അത് വിരളമായി മാത്രമേ കാണാറുള്ളൂ.
മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങള്‍:-
മൂത്രം ഒഴിക്കുമ്പോള്‍ എരിച്ചില്‍ .
ഒരു പാട് പ്രാവശ്യം മൂത്രം ഒഴിക്കുകയും എന്നാല്‍ മൂത്രം കുറച്ചുമാത്രം പുറത്തുപോവുകയും ചെയ്യുക.
എപ്പോഴും മൂത്രം ഒഴിക്കാന്‍ തോന്നുക.
മൂത്രത്തില്‍ രക്തത്തിന്റെ അംശം.
മൂത്രം മങ്ങിയ നിറത്തിലാവുക.
മൂത്രം കടുത്ത നിറങ്ങളില്‍(ചായയുടെ പോലുള്ള)കാണപ്പെടുക.
മൂത്രത്തില്‍ നിന്ന് കടുത്ത നാറ്റം അനുഭവപ്പെടുക.
സ്ത്രീകളില്‍ പെല്‍വിക് ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുക.
പുരുഷന്മാരില്‍ മലാശയ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുക.
വൃക്ക അണുബാധയുടെ ലക്ഷണങ്ങള്‍(നടുവിനും വശങ്ങളിലും വേദന,അമിതമായി കുളിര് തോന്നുക,പനി,ഛര്‍ദി).
പരിഹാരം:-
ആരോഗ്യവിദഗ്ധനെ സമീപിച്ചശേഷം ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയാണ് പ്രധാനം.ഇതില്‍ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയ്ക്ക് സാധാരണ മരുന്നുകളെ ആവശ്യമായി വരാറുള്ളൂ.എന്നാല്‍ വൃക്കയില്‍ കണ്ടുവരുന്ന അണുബാധയ്ക്ക് നേരിട്ട് ഞരമ്പുകളില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കേണ്ടി വരും.ആന്റിബയോട്ടിക്കുകളോടെ ബാക്ടീരിയ പ്രതിരോധം സൃഷ്ടിക്കുന്ന അവസ്ഥയും വിരളമല്ല.അത്തരം സാഹചര്യങ്ങളില്‍ മൂത്രം കള്‍ച്ചര്‍ ചെയ്യുന്നത് സഹായിക്കും.
മൂത്രാശയ അണുബാധ ഒഴിവാക്കാന്‍:-
വ്യക്തി ശുചിത്വം പാലിക്കുക.
ധാരാളം വെള്ളം കുടിക്കുക .അത് അണുബാധ പെട്ടന്ന് ഇല്ലാതാക്കാന്‍ സഹായിക്കും.
മൂത്രം പിടിച്ചുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.
മൂത്രാശയ അണുബാധ ഉണ്ടാകാതിരിക്കാന്‍ ക്രാന്‍ബെറി ജ്യൂസ് സഹായിക്കും,എന്നാല്‍ ചികിത്സയ്ക്ക് ഇത് സഹായിക്കുമെന്നതിനു തെളിവില്ല.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).
Comments