Foto

ലോകസമാധാനത്തിന്  സമാധാനദീപം തെളിയിച്ച് കെസിവൈഎം സംസ്ഥാന സമിതി

 കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ലോകസമാധാനത്തിന്  സമാധാന ദീപം  തെളിയിച്ചു. കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ വച്ചാണ് ഉക്രൈന്‍- റഷ്യന്‍ പ്രശ്‌നം എത്രയും വേഗം പര്യവസാനിക്കുന്നതിനും,ലോക സമാധാനത്തിനും വേണ്ടിയാണ് സമാധാന ദീപം തെളിയിച്ചു പ്രാര്‍ത്ഥിച്ചത്. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍, ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ ചാലക്കര, വെരി. റവ. ഫാ.ജോസഫ് വാണിയപുരക്കല്‍, സംസ്ഥാന ജന സെക്രട്ടറി ബിച്ചു കുര്യന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments

leave a reply

Related News