Foto

ഫാ. എബ്രഹാം അടപ്പൂർ എസ്.ജെ ജ്യോതിസിന്റെ ജ്യോതിസ്സ്

സമകാലീന ഇന്ത്യയിലെ സാംസ്കാരിക, വൈജ്ഞാനിക, ആദ്ധ്യാത്മിക മേഖലകളിലെല്ലാം കൈയ്യൊപ്പ് പതിച്ച് ജീവിതം ധന്യമാക്കിയ ഡോ. എ. അടപ്പൂർ എസ് തന്റെ തൊണ്ണൂറ്റിയേഴാം വയസ്സിലും നമ്മുടെയിടയിൽ ജീവിക്കുന്നത് വലിയൊരു അനു ഗ്രഹമാണ്. നിരവധി ഗ്രന്ഥങ്ങളിലൂടെ ആദ്ധ്യാത്മിക വൈജ്ഞാനിക ലേഖനങ്ങളിലൂടെ ആരെയും പിടിച്ചിരുത്തിയ ആ മഹാമനീഷി ചരിത്രത്തിന്റെ താളുകളിൽ സ്വന്തം വ്യക്തി മുദ്ര പതിച്ച മഹാനുഭാവനാണ്. മതാന്തര സൗഹാർദ്ദത്തിന്റെ മണിദീപങ്ങൾ തെളിച്ച് മൂല്യബോധത്തിന്റെ പാതകളിലൂടെ അനുവാചകരെയും ആസ്വാദകരെയും ആനയിച്ചു എന്നുള്ളതാണ് അദ്ദേഹത്തെ വ്യക്തിത്വതലത്തിൽ ഉയർത്തിക്കാട്ടുന്നത്. ക്രൈസ്തവാ ദർശങ്ങൾ ഇത്രയേറെ തനിമയിലും മഹിമയിലും വിട്ടുവീഴ്ചയില്ലാതെയും അതേസ മയം ആരെയും മുറിപ്പെടുത്താതെയും അവതരിപ്പിച്ചുകൊണ്ട് മുമ്പോട്ടുപോകാൻ അദ്ദേ ഹത്തിനു സാധിച്ചു. ഏറെ ബുദ്ധിജീവികളെ പ്രചോദിപ്പിച്ച, പ്രബോധിപ്പിച്ച, അക്ഷര ശുശ്രൂഷയുടെ തൂലികാ പ്രേഷിതത്വത്തിന്റെ മഹാസിദ്ധി നിറഞ്ഞുനിന്ന തേജസ്സാർന്ന ജ്ഞാനയോഗിയായിരുന്നു അദ്ദേഹം.

ആരക്കുഴയിലെ കുലീനമായ അടപ്പൂർ കുടുംബത്തിലാണ് അവരാച്ചൻ എന്ന് വാത്സ ല്യപൂർവം അമ്മയും സഹോദരങ്ങളും വിളിക്കുന്ന ഫാ. അടപ്പൂർ ഭൂജാതനായത്. ഉജ്ജ ലമായിരുന്നു അവരാച്ചന്റെ വിദ്യാർത്ഥിജീവിതം. സെന്റ് മേരീസ് സ്കൂൾ ആരക്കുഴ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ വാഴക്കുളം, സെന്റ് അലോഷ്യസ് കോളേജ് മംഗലാ പൂരം എന്നീ സ്ഥാപനങ്ങളിൽ പഠിച്ച് അവരാച്ചൻ മാർക്കറ്റ് യൂണിവേഴ്സിറ്റി, അമേരി ക്ക്, സ്ട്രാസ് ബുർഗ് യൂണിവേഴ്സിറ്റി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നാണ് യഥാ ക്രമം ബിരുദാനന്തരബിരുദവും ഡോക്ടർ ബിരുദവും കരസ്ഥമാക്കിയത്. അടപ്പൂരച്ചൻ ഫ്രാൻസിൽ പോയി ഗവേഷണ പഠനം നടത്തിയത് ഫ്രഞ്ച് ഗവൺമെന്റിന്റെ സ്കോളർഷിപ്പോടെയാണ്. പാശ്ചാത്യസമൂഹത്തിലും ഭാരതീയ സമൂഹത്തിലും നട ന്നുവരുന്ന ഭൗതികവത്കരണം (secularisation) ആയിരുന്നു ഗവേഷണ വിഷയം. ഒരു classic piece of research എന്ന് ഈ ഗവേഷണപഠനത്തെ വിശേഷിപ്പിക്കാം. 1944-ൽ ഈശോസഭയിൽ ചേർന്ന അവരാച്ചൻ ഫിലോസഫി പഠിച്ചത് സേക്രട്ട് ഹാർട്ട് കോളേജ് ഷെമ്പകന്നൂരിലാണ്.

മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിൽ നിന്നാണ് ഇക്കണോമിക്സിൽ ബിരുദം നേടിയത്. അച്ഛന്റെ മലയാളം പ്രഫസറായി അന്ന് സുകുമാർ അഴീക്കോട വിടെ ഉണ്ടായിരുന്നു. ഒരു വർഷം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ അധ്യാപക നായി ജോലി ചെയ്തു. പൂനെയിലെ ദീനോബലി കോളേജിലായിരുന്നു ദൈവശാസ്ത്ര പഠനം. 1959 മാർച്ച് 19-നാണ്. അവിരാച്ചൻ ഫാ. എബ്രഹാം അടപ്പൂർ എ ആയി പൗരോഹിത്യാഭിഷേകം സ്വീകരിച്ചത്.

ഒരു വർഷം തിരുവല്ലയിലെ ശാന്തിനിലയത്തിൽ അജപാലന ശുശ്രൂഷ ചെയ്തശേഷം അടപ്പൂരച്ചൻ റോമിലെ ഈശോസഭാ സുപ്പീരിയർ ജനറലിന്റെ ക്യൂറിയായിൽ റീജനൽ സെക്രട്ടറിയായി നിയമിതനായി. മദ്രാസ് ലയോള കോളജിന്റെ പ്രിൻസിപ്പൽ, കോൺസ്റ്റി റ്റ്വന്റ് അസംബ്ലിയുടെ ക്ഷണിക്കപ്പെട്ട മെമ്പർ എന്ന നിലയിലെല്ലാം പ്രശസ്തനായ ഫാ.

ജെറോം ഡിസൂസയോടൊപ്പമാണ് അവിടെ പ്രവർത്തിച്ചത്. ആധുനികസഭയിലെ നവീ കരണത്തിന്റെ അവസാനിക്കാത്ത വസന്തമെന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്ന കാലമായിരുന്നു അത്. ജോൺ 23-ാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത് വർണശബളമായ ചടങ്ങ് ലോകമാധ്യമങ്ങളുടെ രണ്ടായിരത്തോളം പ്രതിനി ധികളോടൊപ്പം നിരീക്ഷിക്കുവാനും റിപ്പോർട്ട് ചെയ്യുവാനും കഴിഞ്ഞത് വലിയൊരനു ഭവമായിരുന്നു അടപ്പുരച്ചന്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടിയാണ് അന്ന് അദ്ദേഹം പത്രപ്രവർത്തകനായത്. കൗൺസിലിന്റെ മുഖ്യപ്രമേയങ്ങളും പ്രമാണരേഖകളും വ്യാഖ്യാനങ്ങളും അദ്ദേഹം 5 വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി എഴുതി,

മതാന്തര-സാംസ്കാരാന്തര സംവാദത്തിന്റെ കാഴ്ചപ്പാടിൽ നവലോക സംസ്കാര ത്തിനു രൂപം കൊടുക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ നിരീ ക്ഷണം. 1986 മുതൽ 7 വർഷം ആംഗ്ലിക്കൻ കത്തോലിക്കാ അന്തർദേശീയ കമ്മീഷ നിലെ അംഗമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സത്യത്തിന്റെ ഒരു വാക്ക് പ്രപഞ്ചകടാഹത്തേക്കാൾ തൂക്കമുള്ളതാണെന്ന് റഷ്യൻ സാഹിത്യകാരനായ സോൾഷെനിസിനോടൊപ്പം അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. “സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന ആശയത്തിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് മൂല്യാ ധിഷ്ഠിത ജീവിതം നയിച്ച് അടപ്പൂരച്ചൻ തന്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചു.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുനർനിർമിതിയിൽ മാനവികതയുടെ പ്രസക്തി പ്രവാചകധീരതയോടെ അദ്ദേഹം ഉച്ചസ്തരം വിളിച്ചറിയിച്ചു. അങ്ങനെ സാമൂഹിക സാംസ്കാരിക വേദികളിൽ അദ്ദേഹത്തിന്റെ ഉറച്ച ശബ്ദം അനേകായിര ങ്ങളെ നേർവഴിയിലൂടെ തിരിച്ചുവിട്ടു.

ജാതിമതഭേദമെന്യേ ഉജ്ജ്വല വ്യക്തിത്വങ്ങളെ ആദരിക്കുകയും അവരുമായി മറക്കാ നാവാത്ത ചങ്ങാത്തം സൃഷ്ടിക്കുകയും ചെയ്തു. കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്ണവാര്യർ, ജി. ശങ്കരക്കുറുപ്പ്, സി. സുബ്രഹ്മണ്യം തുടങ്ങി ആ പട്ടിക ഏറെ നീണ്ട താണ്. ലേഖകനാവുകയെന്ന ദൈവനിയോഗത്തിനു തനിക്ക് നിമിത്തമായത്, മഹാപ ണ്ഡിതനായിരുന്ന എൻ.വി. കൃഷ്ണവാര്യരാണെന്ന് അച്ചൻ കരുതുന്നു.

ഗുരുവിന്റെ മഹത്ത്വം വർണിക്കുന്ന തുളസീദാസിന്റെ ദോഹ അടപ്പൂരച്ചനെക്കുറിച്ച് ഏറെ പ്രസക്തമാണ്.

“സബ് ദർത്തി കാഗസ് കരും

സാഥ് സമുദ്ര മഷി കരും

ലേഖനി സബ് വനരായ

ലേകിന്റെ ഗുരുഗുണ് ലിഖാന പായ്

സമസ്ത ഭൂമിയും കടലാസാക്കുക സപ്തസമുദ്രങ്ങളും മഷിയാക്കുക;

വനത്തിലെ മരങ്ങൾ മുഴുവനും തൂലികയാക്കുക. എന്നാലും ഗുരുവിന്റെ മഹത്ത്വം വർണിക്കാൻ അവ മതിയാവുകയില്ല എന്നാണ്

ഈ ശ്ലോകത്തിന്റെ അർത്ഥം.

സ്വന്തം മനഃസാക്ഷിയുടെ അനുരണനങ്ങൾക്കൊത്തു തീരുമാനങ്ങളെടുക്കുന്നതിൽ അടപ്പൂരച്ചൻ കാണിച്ച് വീരോചിതമായ, പ്രവാചക തുല്യമായ ധീരത പ്രശംസനീയമ

മലയാള സാഹിത്യ ദാർശനികലോകത്തും കേരളസഭയുടെയും ജസ്വിറ്റ് സഭയുടെയും മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക വൈജ്ഞാനിക ലോകത്തും ഏറെ ആദരിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് അടപ്പൂരച്ചൻ. ലോക ത്തെയും മനുഷ്യരെയും സംഭവങ്ങളെയും അനുസ്യൂതം വീക്ഷിച്ചകൊണ്ടും തന്റേതായ സംഭാവനകൾ നൽകി ഒരു ചൂണ്ടുപലകയായി മാനവികതയുടെയും മൂല്യങ്ങളുടെയും ഒരു സൂക്ഷിപ്പുകാരനായി കർമമണ്ഡലത്തെ നിരന്തരം ഉണർത്തിക്കൊണ്ടിരിക്കുകയായി രുന്നു നിർഭീകനായ പുരോഹിത ശ്രേഷ്ഠൻ. അതേസമയം ശിശുസഹജമായ നൈർമ ല്യവും എളിമയും സമഞ്ജസമായി സമ്മേളിക്കുന്ന, നാട്യങ്ങളൊന്നുമില്ലാത്ത, വിശാ ലമായ മനസ്സിനുടമ. തന്റെ അറിവും അനുഭവങ്ങളും സഹജീവികളുമായി പങ്കിടണ മെന്ന് തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തി, എല്ലാവരെയും ഹൃദ്യമായ പൂപ്പുഞ്ചിരിയോടെ സ്വീകരിക്കുന്ന വത്സല ഹൃദയത്തിനുടമ. തികഞ്ഞ ആതിഥ്യമര്യാദ പുലർത്തുന്നതിൽ ശ്രദ്ധാലു

അടപ്പൂരച്ചനെ തേടിയെത്തിയ അവാർഡുകൾ നിരവധിയാണ്

സാഹിത്യത്തിനുള്ള AKCC അവാർഡ് (1993), ക്രിസ്റ്റ്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാർഡ് (1993), മേരി വിജയം മാസിക, പോൾ കാക്കശ്ശേരി അവാർഡ്, (1997), KCBC മാനവിക സാഹിത്യ അവാർഡ് (1998) എന്നിവ അദ്ദേഹത്തിനു ലഭിച്ചു.

ജോൺ 23-ാമൻ മാർപാപ്പയ്ക്കു ശേഷം അധികാരമേറ്റ് പോൾ ആറാമന്റെ സ്ഥാനാ രോഹണ ചടങ്ങിൽ പങ്കെടുക്കാൻ അടപ്പൂരച്ചന് ഭാഗ്യമുണ്ടായി. ദിവ്യകാരുണ്യ കോൺഗ സ്സിൽ പങ്കെടുത്തുകൊണ്ട് പോൾ ആറാമൻ മാർപാപ്പ മുംബൈയിൽ ചെയ്ത പ്രസംഗ ത്തിന്റെ നക്കൽ തയ്യാറാക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ അടപ്പൂരച്ചന് ഏറെ ചാരിതാർത്ഥ്യമുണ്ടായിരുന്നു. “അസത്യത്തിൽനിന്ന് സത്യത്തി ലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമർത്യത യിലേക്കും എന്നെ നയിച്ചാലും" എന്ന ഉപനിഷദ് പ്രാർത്ഥന പാപ്പായുടെ പ്രസംഗ ത്തിൽ ചേർക്കുവാൻ നിർദ്ദേശിക്കുകവഴി അടപ്പൂരച്ചന്റെ ഭാരതീയരുടെ സാംസ്കാരിക പൈതൃകത്തോടു സഭ പുലർത്തേണ്ട ആദരം എടുത്തുകാട്ടുകയാണ് ചെയ്തത്.

മനുഷ്യനും മൂല്യങ്ങളും എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ എൻ.വി. കൃഷ്ണ വാരിയർ എഴുതി: “ക്രൈസ്തവ മതത്തിന്റെ സവിശേഷ സിദ്ധാന്തങ്ങളിൽ മുറുകെപി ടിക്കുമ്പോഴും ഫാ. അടപ്പൂർ എല്ലാ മതങ്ങൾക്കും പൊതുവായ തത്ത്വങ്ങളാണ് മുഖ്യ മായി ഉന്നയിക്കുന്നത്. ഉദ്ബുദ്ധവും ഉദാരവും സഹാനുഭൂതി പൂർണവുമായ ഈ സമീ പനത്തെ എത്രമാത്രം അഭിനന്ദിച്ചാലും അധികമാവുകയില്ല.

അർണോസ് പാതിരിയുടെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള അടപ്പൂരച്ചന്റെ ഗവേഷണ പഠനമായ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് പ്രശസ്ത നോവ ലിസ്റ്റും എഴുത്തുകാരനുമായ സി. രാധാകൃഷ്ണനാണ്. പ്രഫ. എം.ജി.എസ്. നാരായ

ണൻ, പ്രഫ. മൈക്കിൾ തരകൻ എന്നിവരാണ് ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ആഴമായ പഠനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

"കരുണയുടെ വാതിൽ തുറന്നുകിടക്കട്ടെ' എന്നാണ് അടപ്പൂരച്ചൻ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ ശീർഷകം. അതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവിത ദർശനവും. മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയത് അടപ്പൂരച്ചനാ ണ്. “ഏഴകളുടെ തോഴികൾ” എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സചിത്ര ലേഖ

നത്തിനു നന്ദി പറഞ്ഞുകൊണ്ട് മദർ തെരേസ അടപ്പൂരച്ചന് കത്തെഴുതി. മൂല്യങ്ങളുടെ ആൾരൂപമായി അടപ്പുരച്ചൻ കാണുന്നത് യേശുക്രിസ്തുവിനെയാണ്. പാവപ്പെട്ടവരിൽ ക്രിസ്തുവിനെ കണ്ട് വി. മദർ തെരേസയാണ് അടപ്പൂരച്ചന്റെ ജീവിത മാതൃക. ചെലവേറിയ ദേവാലയങ്ങൾ നിർമിക്കുന്നതിൽ രൂപതകളും ഇടവകകളും മത്സ രിക്കുന്നതിനെ ഒരു വൻ ദുരന്തമായാണ് അച്ചൻ കണ്ടിരുന്നത്.

"സാക്ഷര കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ' എന്ന കൃതിയുടെ അവതാരിക യിൽ ഡോ. കെ. ജയകുമാർ എഴുതി: “അറിവിന്റെ വിടവുകൾ വിളക്കിച്ചേർക്കുന്ന കൃതി യാണിത്. ഫാ, അടപ്പൂരിന്റെ ഈ പുസ്തകം അവതരിപ്പിക്കുന്ന ഉൾക്കാഴ്ചകലും സ്വീക രിക്കുന്ന നിലപാടുകളും കൊണ്ട് ഏറെ ശ്രദ്ധാർഹമാണ്. നമ്മുടെ ബൗദ്ധികമായ ഉദാ സീനതകളെ ഉലയ്ക്കുവാൻ ഈ ഗ്രന്ഥത്തിനു സാധിക്കുന്നു.

ജ്യോതിസ്സിന്റെ മതിലിൽ ആലേഖനം ചെയ്തിട്ടുള്ള ബൈബിളിലെയും ഉപനിഷ ത്തിലെയും വാക്യങ്ങൾ അതിലേപോകുന്ന ഏവരുടേയും ശ്രദ്ധയിൽ പെടാതിരിക്കുക യില്ല. “അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തി ലേക്കും മരണത്തിൽ നിന്ന് അമർത്യതയിലേക്കും എന്നെ നയിച്ചാലും' എന്ന ഉപനി ഷദ് പ്രാർത്ഥനയും ഇതിൽപെടുന്നു. പോൾ മാർപാപ്പയുടെ മുംബൈ പ്രസംഗത്തിൽ ഈ പ്രാർത്ഥന ഉൾപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ഫാ. അബ്രഹാം അടപ്പൂർ എന്ന് വസിച്ചിരുന്നതിവിടെയാണ്.

മലയാള സാഹിത്യ ദാർശനിക ലോകത്തും കേരളസഭയുടെയും ഈശോ സഭയു ടെയും മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വൈജ്ഞാനിക ലോകത്തും ഏറെ ആദരിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അടപ്പു രൻ. ലോകത്തെയും മനുഷ്യരെയും സംഭവങ്ങളെയും അനുസ്യൂതം വീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടും, തന്റേതായ സംഭാവനകൾ നൽകി ഒരു ചൂണ്ടുപല കയായി വർത്തിച്ചുകൊണ്ടും, കർമമണ്ഡലത്തെ നിരന്തരം ഉണർത്തിക്കൊണ്ടിരുന്ന നിർഭീകനായ ഒരു പുരോഹിതൻ. അതേസമയം ശിശുസഹജമായ നൈർമല്യവും എളി മയും സമഞ്ജസമായി സമ്മേളിക്കുന്ന നാട്യങ്ങളൊന്നുമില്ലാത്ത, വിശാലമായ മനസ്സി നുടമ. തന്റെ അറിവും അനുഭവങ്ങളും സഹജീവികളുമായി പങ്കിടണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തി. എല്ലാവരെയും ഹൃദ്യമായ പൂപ്പുഞ്ചിരിയോടെ സ്വീകരിക്കുന്ന വത്സലഹൃദയം; തികഞ്ഞ ആതിഥ്യമര്യാദ. ഉത്തമനും ധിഷണാശാലിയുമായ ഒരു

കോളജ് കുമാരനെപ്പോലെ 97-ാം വയസിലും പഠനമനനങ്ങളിൽ മുഴുകി ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് കഴിയുന്നു.

18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജർമനിയിൽ നിന്ന് കേരളത്തിലെത്തി ചുരുങ്ങിയ കാലംകൊണ്ട് മലയാളവും സംസ്കൃതവും മലയാളഭാഷയുടെ സാഹിത്യസമ്പത്തും വ്യാകരണവും ആഴത്തിൽ പഠിക്കുകയും ഭാഷയെ സമ്പന്നമാക്കിയ നിരവധി കാവ്യ ങ്ങളും വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവുമൊക്കെ രചിക്കുകയും തന്റെ ധിഷണയും സർഗവൈഭവവും കൊണ്ട് മലയാളത്തെ അനുഗ്രഹിക്കുകയും ചെയ്ത ആദ്യകാല ജസ്വിറ്റ് മിഷണറിയായ അർണോസ് പാതിരിയുടെ സമ്പൂർണ ജീവചരിത്രഗ്രന്ഥം ഫാ. അടപ്പൂരിന്റേതായുണ്ട്.

ഫാ. എബ്രഹാം അടപ്പൂർ എസ്.ജെ. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. അദ്ദേ ഹത്തിന്റെ നൂറുകണക്കിന് ലേഖനങ്ങൾ ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങളിൽ പ്രസി ദ്ധീകരിച്ചിട്ടുണ്ട്. മതവും ഇന്ത്യയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സാംസ്കാരിക പ്രതിസന്ധിയും എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു. മുൻ കേന്ദ്രമന്ത്രി സി. സുബ്രഹ്മണ്യവും, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഈ ഗ്രന്ഥത്തെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. അമേരിക്കയിലെ മർക്കേറ്റ് യുണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രിയും ഫ്രാൻസിലെ സാസ് ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയ ഫാ. അടപ്പൂർ, റോമില ജസ്വിറ്റ് കൂരിയായിൽ ഇന്ത്യൻ അസി സ്റ്റൻസിയുടെ റീജനൽ സെക്രട്ടറിയായും, ആംഗ്ലിക്കൻ-റോമൻ കാത്തലിക് ഇന്റർനാ ഷണൽ കമ്മീഷൻ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ അദ്ദേഹ ത്തിന് ലഭിച്ചിട്ടുണ്ട്.

Comments

leave a reply