മെയ്-12 അന്താരാഷ്ട്ര നഴ്‌സസ് ദിനം.''A Voice to Lead - Invest in Nursing and respect rights to secure global health'എന്നതാണ് ഈ വര്‍ഷത്തെ നഴ്‌സസ് ദിനത്തിന്റെ മുദ്രാവാക്യം.ഇത്തവണയും കോവിഡിന്റെ തീവ്രതയിലാണ് നഴ്‌സസ് ദിനം കടന്ന് വന്നിരിക്കുന്നത്.കോവിഡ് കാലം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍,എന്നെപ്പോലെ ലക്ഷകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ഏറ്റവും കൂടുതല്‍ അതിന്റെ ഓര്‍മക്കുറിപ്പുകള്‍ ഈ നഴ്‌സസ് ദിനത്തില്‍ ഉണ്ടാകുക.പക്ഷേ അവരാരും അത് പറഞ്ഞു നടക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ എന്നാലും ഓരോ ആരോഗ്യപ്രവര്‍ത്തകനും കോവിഡ് കാലത്തു മറക്കാനാകാത്ത എന്തെങ്കിലും ഒരു കാര്യം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാം.കോവിഡ് കാലത്തെ മറ്റൊരു ഏറ്റവും വലിയ ഓര്‍മ്മകളില്‍ ഒന്ന് അത്യാസന്ന നിലയില്‍ കിടന്ന ഒരു രോഗിക്ക് ഞാന്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ബി.ഡി.കെ,കുവൈറ്റ് വഴി
ലോക്ഡൗണ്‍ സമയത്തില്‍ രക്തം എത്തിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. ഒരു ദിവസം രാവിലെ എന്റെ ഇന്‍ഡസ്ട്രിയല്‍ സൈറ്റിലെ ക്ലിനിക്കിലേക്ക് സേഫ്റ്റി ഓഫീസര്‍ ആയ നസീര്‍ ഓടിക്കൊണ്ട് വന്ന് പറഞ്ഞു,''ജോബി ഭായ്,എനിക്കൊരു സഹായം വേണം,എന്റെ കസിന്‍ ഹൃദയ സംബന്ധമായ അസുഖം മൂലം സഭാ ഹോപിറ്റലില്‍ അഡ്മിറ്റ് ആണ്.ഇന്ന് ഉച്ചകഴിഞ്ഞു ഓപ്പണ്‍ സര്‍ജറി വേണം എന്ന് ഡോക്ടര്‍ പറഞ്ഞു.അത്യാവശ്യമായി മൂന്നോ നാലോ യൂണിറ്റ് രക്തം വേണം.എനിക്ക് അറിയാവുന്നവരെയെല്ലാം വിളിച്ചു.ആരേയും ഈ കൊറോണ സമയത്തു കിട്ടിയില്ല''.ഞാന്‍ പറഞ്ഞു ''നസീര്‍ ഭായ് പേടിക്കേണ്ട ഞാന്‍ ബി.ഡി.കെ കുവൈറ്റിലെ രെഗുബാല്‍ ഭായുടെ നമ്പര്‍ തരാം.വിളിച്ചാല്‍ അദ്ദേഹം റെഡി ആക്കും എന്ന് പറഞ്ഞു.ഞാനും പറയാം എന്ന് പറഞ്ഞു.അങ്ങനെ അത് അറേഞ്ച് ചെയ്യുകയും സര്‍ജറി കഴിയുകയും ആളു സുഖം പ്രാപിക്കുകയും ചെയ്യ്തു എന്ന് നസീര്‍ പിന്നീട് പറഞ്ഞു.പിന്നീടൊരിക്കല്‍ നസീറിനെയും അദ്ദേഹത്തിന്റെ ആ ബന്ധുവിനെയും നേരിട്ടു കാണാന്‍ അവരസരം ലഭിച്ചു.കൂപ്പ് കൈകളോടെ അന്ന് ചെയ്ത് ഉപകാരത്തിന് അദ്ദേഹം നന്ദിപറഞ്ഞു.
ഈ കുലീനമായ പ്രൊഫഷണില്‍നിന്നില്ലാതെ ഇത്രയും സംതൃപ്തി കിട്ടുന്ന ജോലി വേറെ എന്തുണ്ട്. ലോകം മുഴുവന്‍ ഭീതിവിതച്ച് കോവിഡ് വൈറസുകള്‍ താണ്ഡവമാടുമ്പോള്‍ അതിനെ പിടിച്ചുകെട്ടാന്‍, അതിനെതിരേ പ്രതിരോധിക്കാന്‍ രാപകലില്ലാതെ, ഊണും ഉറക്കവുമില്ലാതെ, ലോകജനത മുഴുവന്‍ ഭഗീരഥപ്രയത്‌നം ചെയ്യുമ്പോള്‍ അതിലൊരു കണ്ണിയാകന്‍ കഴിഞ്ഞല്ലോ.നമ്മളെ ആവശ്യമുള്ള ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടല്ലോ. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുക. അപ്പോള്‍ മനസ്സില്‍ ഒരു നെഗറ്റീവ് ചിന്തയും ഉണ്ടാകില്ല.ഒട്ടുമില്ല പേടി... ഏറെയുണ്ട് സ്‌നേഹം, ജോലിയോടും രോഗിയോടും....
(ആതുരസേവന രംഗത്ത് നിങ്ങളുടെ മറക്കാനാവത്ത ഓർമ്മങ്ങൾ KCBC ന്യൂസിലൂടെ വായനക്കാരെ അറിയിക്കാം. നിങ്ങളുടെ ഓർമ്മകുറിപ്പുകൾ ടൈപ്പ് ചെയത്.ഫോട്ടോ സഹിതം 8281054656 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് അയ്ക്കാം. )
Comments