ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തിനും ബൈബിള്‍ കണ്‍വന്‍ഷനുമായി വല്ലാര്‍പാടം റോസറി പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന പന്തലിൻ്റെ കാല്‍നാട്ടു കര്‍മ്മം വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 13 നാണ് വല്ലാര്‍പാടം തീര്‍ത്ഥാടനം. സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പിഡിഎം നയിക്കും.
ചടങ്ങില്‍ ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, ജോയിൻ്റ് ജനറല്‍ കണ്‍വീനര്‍മാരായ ഫാ. ജിക്‌സണ്‍ ജോണി, ഫാ. അമല്‍ ആന്റണി, അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. എല്‍സി ജോര്‍ജ്, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയി ഡിക്കൂഞ്ഞ, കെഎല്‍സിഡബ്ല്യുഎ പ്രസിഡൻ്റ് ഡോ. ബീന കെ.ജെ, കെസിവൈഎം പ്രസിഡൻ്റ് രാജീവ് പാട്രിക് തുടങ്ങിയവര്‍ പങ്കെടുത്തു.









2.jpg)
Comments