Foto

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതിയുമായി കോട്ടയം അതിരൂപത

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ  സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന "ശേഖരിക്കാം കുടിവെള്ളം" പദ്ധതിയുടെ ഉദ്ഘാടനം,  സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയിൽ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനായി ഗ്രീൻവാലി ഡെവലപ്പ് മെന്റ് സൊസൈറ്റി കുറഞ്ഞ നിരക്കിൽ കുടിവെള്ള ടാങ്കുകളുടെ വിതരണം നടത്തിവരുന്നതായി സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ സിനി സജി, തോമസ് പുളിയൻതൊട്ടിയിൽ, മിനി ബെന്നി എന്നിവർ പങ്കെടുത്തു.

Comments

leave a reply

Related News