Foto

ആബേലച്ചൻ സ്മൃതിസംഗീതസന്ധ്യ 27ന്പി.ഒ.സി.യിൽ

കൊച്ചി: ആബേലച്ചന്റെ നിത്യസ്മരണയ്ക്ക് ഈണപ്പൊലിമനൽകുന്ന ഗാനങ്ങളുടെ സംഗീതാവിഷ്‌ക്കരണം ഫെബ്രുവരി 27 ന്പാലാരിവട്ടം പി.ഒ.സി.യിൽ. ആബേലച്ചന്റെ 101 -ം  ജന്മദിനത്തിന്റെ ഓർമ്മയ്ക്കായി കെ.സി.ബി.സി മീഡിയ കമ്മീഷനും, ചാവറകൾച്ചറൽസെന്ററും, സംയുക്തമായി സംഘടിപ്പിക്കുന്ന ആബേലച്ചൻ സ്മൃതിസംഗീതസന്ധ്യ  27ന്  വൈകുന്നേരം    6 മണിയ്ക്ക്  ബിഷപ്പ്  മാർ.സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.  ചലച്ചിത്രസംവിധായകൻ സിദ്ദിഖ്, സംഗീത സംവിധായകനായ അൽഫോൺസ്, മിമിക്രിരംഗത്തെ ആചാര്യനായകെ. എസ്പ്രസാദ് എന്നിവർ പ്രസംഗിക്കും. തുടർന്ന് ഫാ.സേവേറിയോസ്, ആലപ്പിബെന്നി, എലിസബത്ത്  രാജു തുടങ്ങിയ പ്രൊഫഷണൽഗായകരും ഓൺലൈൻ ഗാനാലാപനത്തിലെ ജേതാക്കളും ആബേലച്ചന്റെ ഗാനങ്ങൾ അവതരിപ്പിക്കുമെന്ന്‌  കെസിബിസിമീഡിയകമ്മീഷൻ  സെക്രട്ടറിഫാ. സിബുഇരുമ്പിനിക്കലും, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ്  പുതുശ്ശേരി   പറഞ്ഞു.

Foto

Comments

leave a reply