കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മീഡിയ കമ്മീഷന്‍ തുടക്കം കുറിക്കുന്ന അപ്നാദേശ് ടിവി യൂട്യൂബ് ചാനലിന് തുടക്കമായി. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ബിഷപ്‌സ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചാനലിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എം.പി., അതിരൂപതാ അല്‍മായ സംഘടനാ പ്രസിഡന്റുമാര്‍, അതിരൂപതാ മീഡിയ ടീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments