Foto

എന്നും പ്രകൃതിയെ സ്നേഹിക്കുന്ന തീരപ്രദേശം

മനുഷ്യനെയും ഒപ്പം പ്രകൃതിയെയും ഏറ്റവും അധികം സ്നേഹിക്കുന്ന ഒരു സമൂഹമാണ് കേരളത്തിൻറെ തീരപ്രദേശത്തെ മത്സ്യ തൊഴിലാളി സഹോദരങ്ങൾ. കേരളം പ്രളയത്തെ നേരിട്ടപ്പോൾ നമ്മളത് രിട്ടനുഭവിച്ചതുമാണ്. തങ്ങളുടെ അത്യാഗ്രഹത്തിനു അവർ കടലിനെയോ  പ്രകൃതിയെയോ  ഉപദ്രവിക്കാറില്ല.  

ഇവിടെ ഇതാ മറ്റൊരു മാതൃകയായി ശംഖുമുഖത്തുള്ള ജോൺ മാർട്ടിൻ
ഫ്രാങ്ക്‌ളിൻ അവരുടെ സംഘാംഗങ്ങൾ അവരുടെ  കരമടി വലയിൽ കുടുങ്ങിയ അപൂർവ ഇനത്തിൽ പെടുന്ന ആമയെ സുരക്ഷിതമായി തിരിച്ചു കടലിൽ തന്നെ വിട്ടു മാതൃകയായി. 

 ഈ വലയിലാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വെള്ളുഡുമ്പൻ സ്രാവ് കുടുങ്ങിയത് അന്നും അവർ സ്രാവിനെ സുരക്ഷിതമായി  തിരികെ വിട്ടിരുന്നു . വൈൽഡ് ലൈഫും മറ്റധികാരികളും ചേർന്നു ഇവരെ  ആദരിച്ചിരുന്നു. ഇത്തരം നല്ല മാതൃകകൾക്കു കെസിബിസി യുടെ ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. 

ഫോട്ടോ : അജിത് ശംഘുമുഖം 

Comments

leave a reply