Foto

നെയ്യാറ്റിൻകര രൂപതയുടെ  രജത ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കം.

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപത രജത ജൂബിലി ആഘോഷങ്ങൾക്ക്  രൂപത മെത്രാൻ റൈറ്റ് . റവ. ഡോ. വിൻസന്റ് സാമുവൽ  കത്തീഡ്രൽ ദേവാലയത്തിൽ ഉദ്ഘാടനം നിർവഹിച്ചു ആഘോഷമായ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മുഖ്യകാർമികത്വം വഹിച്ചു. മോൺ. അൽഫോൻസ് ലിഗോരി, ഫാ. സുജിൻ, ഫാ. രാജദാസ്, ഫാ. ജിബിൻ രാജ് എന്നിവർ സഹകാർമികരായി .

തെക്കൻ കേരളത്തിൽ സുവിശേഷവൽക്കരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  സ്ഥാപിച്ച നെയ്യാറ്റിൻകര രൂപത, പുന: സുവിശേഷവൽക്കരണം ആണ് ഈ രജത ജൂബിലി വർഷത്തിൽ ലക്ഷ്യം വയ്ക്കുന്നത് എന്ന്  രൂപതാധ്യക്ഷൻ  ഓർമ്മിപ്പിച്ചു. 

ഇതിനോടനുബന്ധിച്ച് രൂപതയിലെ എല്ലാ  ദൈവാലയങ്ങളിലും പതാക ഉയർത്തുകയും  രജത ജൂബിലി എബ്ലം സ്ഥാപിക്കുകയും ചെയ്തു.

Comments

leave a reply

Related News