Foto

വിഷ്ണുനാരായണന് നമ്പൂതിരിയുടെ ആദാമും ദൈവവും

 

''ആദാമും ദൈവവും''

സിസ്റ്റർ ഗ്ലാഡിസ് ഓ എസ്‌ എസ്‌ 

വിഷ്ണുനാരായണന് നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിത മാനവജീവിതത്തെ ഒരു വീരേതിഹാസമായി ചിത്രണം ചെയ്യു­ന്നതിനോടെപ്പം വീരനായകനായ മനു­ഷ്യന്റെ പ്രശസ്തി പാടുന്നതുമായ ഒരു നിർമ്മി­തിയാണ്. വേർപാടിന്റെ വേദനയും സമാഗമ­ത്തിന്റെ ആഹ്ലാദവും പ്രതിസ്ഫുരിക്കുന്ന പ്രണയഗീതങ്ങള് എഴുതിയ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ഉദാത്താശയങ്ങള് അചുംബിത­മായ ഭാവസൗന്ദര്യത്തോടെ ആവിഷ്‌കരി­ക്കാനുള്ള അസാധരണപാടവുമുണ്ട്. കവിതയിൽ ദൈവത്തെ നിന്ദിക്കുന്നതായി പ്രത്യക്ഷ­ത്തിൽ തോന്നാമെങ്കിലും അങ്ങനെയുള്ള ആവിഷ്‌കരണമല്ല ഇതിൽ നടത്തിയിരിക്കുന്ന­ത്. ലോകത്തിലെ ഒരു മതവും ദൈവത്തെ മനു­ഷ്യന്റെ ശത്രുവായി ചിത്രീകരിച്ചിട്ടില്ല. ക്രിസ്തുമതത്തിൽ വിശേഷിച്ചും ദൈവത്തെ മനുഷ്യന്റെ വത്സല പിതാവായിട്ടാണ് ചിത്രീ­കരിക്കപ്പെട്ടിട്ടുള്ളത്. പാപം ചെയ്യുമ്പോൾ ദൈവം മനുഷ്യനെ ശിക്ഷിക്കാറുണ്ട്. എന്നാൽ എന്നേക്കുമായി തള്ളിക്കളയുന്നില്ല. പശ്ചാ­ത്തപിച്ചു തിരിച്ചുവരുമ്പോൾ വാത്സല്യത്തോടെ സ്വീകരിക്കുന്നു. മനുഷ്യപ്ര­യത്‌നങ്ങളെ പ്രകീർത്തിക്കുന്നത് ഒരിക്കലും ദൈവനിന്ദയാകുന്നില്ല. 'ആദാമും ദൈവവും' എന്ന കവിതയിൽമനുഷ്യപ്രയത്‌ന സങ്കീർത്തന­മേയുള്ളു. ദൈവനിന്ദയില്ല. ആദത്തിന്റെ വാക്കുകളിൽഅത് വ്യക്തമാണ്. ''മാപ്പു നല്‌കേണം,'' പ്രകാശൈകമൂർത്തിയാം ശ്രീമൽ'' എന്നെല്ലാം വിനയപൂർവ്വമാണ് ആദം ദൈവ­ത്തിനുമുന്നിൽ സംസാരിക്കുന്നത്. കവിത­യിലെ ആദം ഇന്നത്തെ നരവംശമാണ്.

''ആദം!'' എന് കൂടാരത്തി­

ലാരിതു പുലർകാല-

ചാരുസിന്ദൂരം പോൽ വ

ന്നുണർത്തി വിളിക്കുന്നു''

''ഇതു ഞാൽ ദൈവം,

''കനിഞ്ഞിവിടെപ്പുല്പ്പായമേ-

ലിരിക്കാം തിടുക്കം പൂ

-ണ്ടെഴുന്നള്ളുവാ-ണ്ടെഴുന്നള്ളുവാനെന്തേ?''

ദൈവത്തോട് സുഹൃത്തിനോടെന്നപോലെ ഭാഷണം ചെയ്യുന്ന ഭാരതീയന്റെ ആത്മഭാവം ഈ ആധുനിക നരനുണ്ട്. നരവർഗം ഈ ഭൂമിയി­ലൊരു സ്വർഗം വിരചിക്കാൻ പാടുപെട്ടുകൊ­ണ്ടിരിക്കെ ദൈവം തിരികെ സ്വർഗ്ഗത്തി­ലേയ്ക്ക് ക്ഷണിക്കുമ്പോൾ''നരവര്ഗം ദൈവ­ത്തിന്റെ ക്ഷണം സ്വീകരിച്ചു സ്വർഗത്തിലേക്ക് പോയി'' എന്ന് ഒരു കവിക്ക് എഴുതാൻ പ്രയാ­സമായിരിക്കും. കവിതയില് 'സ്വർഗം നഷ്ട­പ്പെടൽ' എന്നുള്ള ആശയം പ്രതീകാർത്ഥത്തി­ലാണ് കവിതയില് ആവിഷ്‌ക്കരിച്ചിരിക്കുന്ന­ത്.

കവിതയില് ദൈവം ആദത്തെ സമീപിക്കുന്നതു ആദത്തിനു സ്വർഭാഗ്യം നഷ്ടമായതിനുശേഷം അനേകായിരം കൊല്ലങ്ങൾ കഴിഞ്ഞിട്ടുള്ള സമയമാണ് അവതരിപ്പിച്ചിരിക്കുന്നത്.

''വത്സരായുതം തള്ളിനീക്കി നേനേദനുളളില്''

ഇതില് നിന്ന് വ്യക്തമാകുന്നത് കവിതയിലെ ആദം പഴയ കഥാപാത്രമെന്നതിലുപരി, ഇന്നത്തെ നരവർഗത്തെക്കുടിയാണ്. ചുരുക്കി­പ്പറഞ്ഞാൽ, ബൈബിളിലെ ആദമെന്ന ആ കഥാപാത്രത്തെക്കാൾ പതിനായിരം കൊല്ല­ങ്ങൾക്കുശേഷം ദൈവം ഭൂമിയിലേക്കിറങ്ങി­വന്നു സന്ദർശിക്കുന്നുവെന്ന് ആരേപറ്റിപ്പറയു­ന്നുവോ അയാളാണ് കവിതയില് ആദം. ''വത്സ­രായുതം തള്ളിനീക്കി നേനേദനുളളില്' 'തള്ളി­നിക്കി' മനുഷ്യനില്ലാത്ത സ്വർഗ്ഗത്തെപറ്റി ചിന്തിക്കാന് ദൈവത്തിനു കഴിയുന്നില്ല. തിന്നു നീയറിവിന്റെ മധുരക്കനി , ഞാനോ തിന്നുകയാണിന്നതിന് തിക്തമാം പുറ­ന്തൊലി..തിരികെ അവനെ വിളിക്കുകയാണ് ദൈവം.. ആദം തിരികെ പോകാന് കൂട്ടാക്കു­ന്നുമില്ല. ആ അറിവ് അനുഗ്രഹമാണെന്നും അതിൽനിന്നു ലഭിക്കുന്നത് ദുഃഖമാണെങ്കില്‌പ്പോലും ദുഃഖത്തെ നേരിടാനുള്ള പൗരുഷം മഹത്താണെനും അയാൾക്കുറപ്പുണ്ട്..ഒന്നും കണ്ടെത്താനില്ലാത്തവന്റെ അലസസുഖത്തേ­ക്കാൾ അന്വേഷിച്ചതു കണ്ടെത്താതെ അലയു­ന്നവന്റെ സാഹസീകത കൂടുതൽ മൂല്യവത്താണെന്ന് അയാൾ പഠിച്ചിരിക്കുന്നു. കവിതയിൽ കൂട്ടിനു തന്ന തന്റെ പെണിന്റെ മഹത്വം അവൻ ദൈവത്തിന്റെ മുന്നില് ഉദ്‌ഘോഷിക്കുയാണ് ഇവളാണന്നും പാപശിഷയേറ്റത്, തെറ്റി, ഇവ­ളാണതു നേടിത്തന്നതീയുള്ളോന്നന്നും, തിരികെ എന്നെ മാത്രമല്ല അവളെയും വിളി­ക്കു.....കോര്ത്തകൈയഴിക്കുക ദേവ­കള്ക്കാകാം .....ഇവളില്ലങ്കില് നേടിയ­തെല്ലാം തുച്ഛം..എന്നു പറഞ്ഞ് ഭാര്യഭര്തൃബന്ധം ഭൂമിയില് ഒരു സ്വര്ഗം സാക്ഷാത്കരിക്കുന്നു­വെന്നയാള് വിശ്വസിക്കുന്നു. ഈ ആദം ആധു­നിക നരവർഗത്തിന്റെ പ്രതീകമാണ്. കവിത­യിലെ ആദത്തിന് ഒരു പ്രതീകാത്മകാസ്തിത്വ­മാണുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു.

നരവർഗ­ത്തിന്റെ അന്തരാത്മാവില് കുടികൊള്ളുന്ന ദൈവബോധത്തിന്റെ മൂർത്തീഭാവമാണ് കവി­തയിലെ ദൈവം. വിപ്ലവതത്ത്വ ശാസ്ത്ര­ങ്ങളും ഭൗതിക ദർശനങ്ങളും യുക്തിവാദവും ശാസ്ത്രപുരോഗതിയുമെല്ലാം ഒത്തൊരുമിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചാലും മരിക്കാത്ത മാനവാന്തരാത്മാവിലെ ദൈവബോധം ദൈവമെന്ന അസ്തിത്വം ഉള്ളതിന്റെ ഫലം ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. അത് മനു­ഷ്യമനോരഹസ്യങ്ങളിലൊന്നാണ്. മനു­ഷ്യന്റെ അന്തരാത്മാവിലെ ദൈവമാണ് കവി­തയില് പ്രത്യക്ഷമാകുന്ന ദൈവം. ഈ ദൈവ­മാണ് കവിതയിലെ ആദാമായ ആധുനിക നര­നോട് സംസാരിക്കുന്നത്. അതായത് അവര് തമ്മിലുള്ള സംവാദം ആധുനിക നരന്റെ ആത്മ­ഭാഷണമാണ്. ഈ ആധുനിക നരന് അവന്റെതായ പ്രത്യേക ധർമങ്ങളുണ്ട്. ദൈവം മനുഷ്യൻ നേടി­യെടുത്ത കഴിവിൽ അഭിമാനിക്കുന്നു. സ്വര്ഗ്ഗ­ഭാഗ്യം നഷ്ടമായിപോയതിൽ, ശാപത്തിൽ തള­രാതെ എല്ലാം അതിജിവിച്ച് ഉയരങ്ങള് താണ്ടുന്ന മനുഷ്യനെ നോക്കി ദൈവം അത്ഭുത­പ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്നു. ദൈവം ആദത്തിന്റെ വളര്ച്ച കണ്ട്ആത്മാഭിമാനത്തോടെ സ്വർഗ്ഗത്തിലേക്ക് യാത്രയാകുന്നു.'

Comments

leave a reply