Foto

കലാകാരന്മാർ നേരിന്റെ താക്കോൽ സൂക്ഷിപ്പുകാർ: പ്രഫ.എം. കെ. സാനു * കെസിബിസി മീഡിയ അവാർഡുകൾ വിതരണം ചെയ്തു

കലാകാരന്മാർ നേരിന്റെ താക്കോൽ സൂക്ഷിപ്പുകാർ: പ്രഫ.എം. കെ. സാനു

* കെസിബിസി മീഡിയ അവാർഡുകൾ വിതരണം ചെയ്തു   


കൊച്ചി : നേരിന്റെ താക്കോൽ സൂക്ഷിപ്പിന് നിയോഗിക്കപ്പെട്ടവരാണ് കലാകാരന്മാരും എഴുത്തുകാരുമെന്നു പ്രഫ.എം. കെ. സാനു അഭിപ്രായപ്പെട്ടു. 2023ലെ കെസിബിസി മീഡിയ അവാർഡ് വിതരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയിലെ നന്മകളെയും തനിമകളെയും പ്രോത്സാഹിപ്പിക്കാൻ കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും പ്രഫ. സാനു പറഞ്ഞു.
 ആർച്ച്ബിഷപ് മാർ ജോസഫ്‌ പാംപ്ലാനി അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎൽഎ മുഖ്യതിഥിയായി.
  പ്രഫ എം. തോമസ് മാത്യു( സംസ്കൃതി ),
റവ. ഡോ. തോമസ് മൂലയിൽ (ദാർശനിക വൈജ്ഞാനികം ), പ്രഫ ഡോ. കെ. വി. തോമസ്കുട്ടി കൈമലയിൽ, ജോർജ് കണക്കശ്ശേരി (ഗുരു പൂജ ), പൗളി വത്സൻ(മാധ്യമം ), ഷീല ടോമി(സാഹിത്യം), അഭിജിത് ജോസഫ് (യുവ പ്രതിഭ ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പ്രസംഗിച്ചു.  
തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം 'പാവവീട്' നാടകം അവതരിപ്പിച്ചു.

****
(പടം....
കെസിബിസി മീഡിയ അവാർഡ് വിതരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ പ്രഫ.എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.)
 

Comments

leave a reply

Related News