Foto

ബ്രസീലിയൻ കാർഡിനൽ ജോസെ ഫ്രെയർ ഫൽക്കാവോ ദിവംഗതനായി

ബ്രസീലിയൻ കാർഡിനൽ ജോസെ ഫ്രെയർ ഫൽക്കാവോ ദിവംഗതനായി
    
വത്തിക്കാൻ സിറ്റി : ചികിത്സയ്ക്കിടയിൽ കോവിഡ്ബാധിതനായ  ബ്രസീലിയൻ കാർഡിനൽ ജോസെ ഫ്രെയർ ഫൽക്കാവോ (95) ദിവംഗതനായി. കാർഡിനൽ ഫൽക്കാവോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി.
    
1984-ലാണ് ബ്രസീലിയയുടെ ആർച്ചുബിഷപ്പായി ഫൽക്കാവോ നിയമിതനായത്. 2004-ൽ   റിട്ടയർ ചെയ്തു. ഫൽക്കാവോയുടെ പിൻഗാമി ആർച്ചുബിഷപ്പ് പൗലോ സെസർ കോസ്റ്റയ്ക്ക് പാപ്പ അയച്ച അനുശോചന സന്ദേശത്തിൽ ബ്രസീലിയ അതിരൂപതയുടെയും കാർഡിനൽ ഫൽക്കാവോയുടെ കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു.
    
1949-ലാണ് കാർഡിനൽ ഫൽക്കാവോ വൈദിക  പട്ടം സ്വീകരിച്ചത്. 1967-ൽ ലിമോയിറോ ദോ നോർട്ടെ രൂപതയുടെ പിന്തുടർച്ചയുള്ള സഹായ മെത്രാനായി. 1971 -ൽ ടെറസിന ആർച്ചുബിഷപ്പായി. 1984-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയെ തെരഞ്ഞെടുത്ത (2005) കോൺക്ലേവിൽ കാർഡിനൽ പങ്കെടുത്തിരുന്നു.

 

Video Courtesy: Catholic Time

Comments

leave a reply