Foto

ചെങ്കോട്ട: ജനാധിപത്യത്തിന്റെ കൃഷിയിടം

വയലുകളിൽ ഉപയോഗിക്കേണ്ട ട്രാക്ടർ അതിജീവന സമരത്തിന് ആയുധമാക്കാൻ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ തലങ്ങുംവിലങ്ങും പായിക്കുന്ന കാഴ്ചയ്ക്ക് റിപ്പബ്ലിക് ദിനം സാക്ഷിയായി. ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യവും ഇവിടുത്തെ ജനതയും അഭിമാനത്തോടെ ഉയർന്നു നിൽക്കണം എന്നാണ് ഇവിടുത്തെ പൗരന്മാർ ആഗ്രഹിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമായി. സർക്കാർ കർഷകരെ നേരിടേണ്ട രീതി ഇതായിരുന്നില്ല. കാർഷിക നിയമങ്ങളെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിന് കാരണം അത് കോർപ്പറേറ്റുകളെ സഹായിക്കുന്നതിനും കർഷകരെ ദ്രോഹിക്കുന്നതിനും ആണ് എന്നതാണ്. ഇന്റർനെറ്റ് വിച്ഛേദിക്കുന്നതും ഗ്രനേഡ്  ഉപയോഗിക്കുന്നതും അല്ല കർഷകരുടെ ആശങ്കക്കുള്ള മറുപടി. ചെങ്കോട്ട രാജ്യത്തിന്റെ അഭിമാന ഇടമാണ്. അവിടെ കർഷകർ കടന്നു കയറുന്നതിനെ ആക്രമണത്തിലൂടെ നേരിടുന്നതിന് മുൻപ് ചർച്ചക്ക് അവസരം നിലനിൽക്കുന്നുണ്ടായിരുന്നു. കാർഷിക നിയമം പിൻവലിച്ച് ചർച്ചചെയ്യാൻ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടം എന്തിന് മടിക്കുന്നു? പരസ്പരമുള്ള  ആക്രമണം രാജ്യത്തിന്റെ പാരമ്പര്യത്തിനൊ ജനാധിപത്യമൂല്യങ്ങൾക്കോ നിരക്കുന്നതല്ല. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ യശസ്സ് ഉയർത്താൻ ഭരണകൂടം കർഷകരോട് അനുഭാവപൂർവ്വം പെരുമാറണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി  അഭിപ്രായപ്പെട്ടു. 

Foto
Foto

Comments

leave a reply