Foto

ജനാധിപത്യത്തിന്റെ ബാല പാഠം വര്‍ഗീയത ആണെന്ന് പഠിക്കണോ?

ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍,

One picture is worth a thousand words, Yes, but only if you look at the picture  and say or think the thousand words- William Saroyan.

സംഭവം ഇങ്ങനെയാണ്.

1.2022 ജനുവരി 1ന്, മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉഡുപ്പി women pre-university കോളേജില്‍ ഹിജാബ് (hijab)ധരിച്ചെത്തി. പ്രിന്‍സിപ്പല്‍ രുദ്രഗൗട അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ക്ലാസ്സ്റൂമില്‍ യൂണിഫോമിറ്റി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

2. കര്‍ണാടകയിലെ മറ്റു വിദ്യാലയങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു.

3. കര്‍ണാടകയിലെ കോപ്പ ജില്ലയില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാളുകള്‍ ധരിച്ചു എത്തി.

4. Balagadi യിലും ഇതാവർത്തിച്ചു.

5. ജനുവരി 19 ന് സര്‍ക്കാര്‍ യോഗം.

6. ജനുവരി 26ന് expert കമ്മിറ്റിയെ ഇത് പരിഹരിക്കാന്‍ നിയമിച്ചു.

7. പെറ്റീഷന്‍ കര്‍ണാടക ഹൈ കോര്‍ട്ടില്‍.

8. ഫെബ്രുവരി 9 ന് കോടതി വിധി പറയും.

ഇത്രയുമാണ് ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നത്.
അന്ധതയുടെ കറുത്ത നിഴലുകള്‍ കൊണ്ട് മനുഷ്യനെയും അവനെ മികച്ച പൗരനാക്കേണ്ട പള്ളിക്കൂടത്തെയും മറയ്ക്കുകയാണ് ഈ മത തീവ്രവാദികള്‍.
ഒരാളുടെ അടിസ്ഥാന പൗര  അവകാശത്തെ മാനിക്കാന്‍ കഴിയാത്ത ഭരണകൂടം ഒരു വശത്തും വിശ്വാസികളെ യൂണിഫോം ധരിപ്പിക്കുന്ന ശീലങ്ങള്‍ക്ക് വിദ്യാലയങ്ങളെ പരീക്ഷശാലായാക്കുന്ന തീവ്രവാദം മറുവശത്തും ഇന്ത്യന്‍ ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 
ഈ കാഴ്ചകള്‍ നമുക്ക് ആയിരക്കണക്കിന് വാക്കുകളും ചിന്തകളും സമ്മാനിക്കുന്നു.

 ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കാലമായി.
പെട്രോള്‍ വില കൂടാത്തത് അതു കാരണമാണ്. അതായിരുന്നു ഏക ആശ്വാസം. 
പക്ഷെ ഈ മതരാഷ്ട്രീയക്കളി എല്ലാം തകര്‍ക്കും. അതും സ്‌കൂള്‍ കുട്ടികളെ വച്ചുള്ള പരീക്ഷണം. അടുത്ത തലമുറയിലേക്കും പടരുന്ന വര്‍ഗീയ തരംതിരിവ്.
അടിസ്ഥാന പൗരവകാശത്തിലേക്കു നോക്കാന്‍ കുട്ടികളെ ആര് പഠിപ്പിക്കും. ജനാധിപത്യത്തിത്തിന്റെ ബാല പാഠം വര്‍ഗീയത ആണെന്ന് ഇവര്‍ പഠിക്കണോ? മികച്ച വര്‍ഗീയ പാര്‍ട്ടി 
തിരഞ്ഞെടുപ്പില്‍ ജയിക്കും. അടുത്ത തലമുറയിലേക്ക് വെറുപ്പ് പടര്‍ത്താം. പക്ഷെ ഇന്ത്യയെന്ന മഹാ രാജ്യത്തെ ഇത് തകര്‍ക്കും.  എന്ത് കൊണ്ട് നല്ല നേതാക്കള്‍ ഇത് തിരിച്ചറിയുന്നില്ല.

 വിശ്വാസികള്‍ എല്ലാം മത യൂണിഫോം ധരിക്കുന്നതാണോ ഇനിയും നാം കാണാന്‍ പോകുന്നത് ? ഏതു മതവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഒന്നില്‍ നിന്ന് മറ്റൊന്ന് തിരഞ്ഞെടുക്കാനും ഇവിടെ ഭരണഘടനാ പരിരക്ഷയുണ്ട്. പ്രായവും പക്വതയും എത്തുമ്പോള്‍ ഏതു ജീവിത വഴി തെരഞ്ഞെടുക്കാനും മാര്‍ഗമുണ്ട്. പക്ഷെ മതവിശ്വാസം മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്നതാണോ. വേഷം കൊണ്ട് പോലും അകന്നു നില്‍ക്കാന്‍ പഠിപ്പിക്കുന്നതാണോ. സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ നെഞ്ചില്‍ പതിക്കുന്ന മുദ്രാവാക്യത്തില്‍ തീവ്രവാദം കൊണ്ട് വിഭജനം സൃഷ്ടിക്കുന്നവര്‍ എത്ര വലിയ അപകടത്തിലേക്കാണ് രാജ്യത്തെയും പുതു തലമുറയെയും നയിക്കുന്നത്. 

2022 ല്‍ അല്ലെ നാം ജീവിക്കുന്നത്.

വളരെ പ്രാകൃതമായ ചില ശീലങ്ങളിലേക്ക് മനുഷ്യനെ പരിമിതപ്പെടുത്താന്‍ തീവ്ര മത രാഷ്ട്രീയത്തിന് സാധിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളായി തന്നെ വളരട്ടെ. അവര്‍ പഠിക്കേണ്ട ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ കാണുന്നതല്ലെന്നു പറയാന്‍ ആര്‍ക്കു കഴിയും.
അപകടകരമായ വിധം അന്ധരാകുന്നതില്‍ വിജയം കാണുന്നവര്‍ എല്ലാവരെയും തോല്പ്പിക്കും. 
യൂണിഫോം മത രാഷ്ട്രീയം, പിന്നെ തീവ്ര മത രാഷ്ട്രീയം ഇതാണോ ഇന്നത്തെ ഇന്ത്യ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട നീറുന്ന പ്രശ്‌നം. ഈ രാജ്യം ഭ്രാന്തമായ വേഗത്തില്‍ ഇരുട്ടിലൂടെ ഓടുകയാണ്. മഹാ ഭൂരിപക്ഷം നല്ല മനുഷ്യരുടെ ഇന്നത്തെ മൗനം നാളെ തിരുത്താനാവാത്ത ദുരന്തം വരുത്തും. ആത്മീയത, മതം, തീവ്രവാദം, രാഷ്ട്രീയം ഇതൊക്ക കൃത്യമായി നാം തിരിച്ചറിയണം. 

നമ്മള്‍ ഒരു രാജ്യമല്ലേ, ഒരു ജനതയല്ലേ? നമ്മള്‍ മനുഷ്യരല്ലേ?

Comments

leave a reply