2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാൻ ജപ്പാൻ സർക്കാർ നൽകുന്ന ‘മെക്സ്റ്റ്’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ബിരുദ കോഴ്സുകൾക്കുള്ള പ്രാഥമിക പ്രവേശന പരീക്ഷ ജൂൺ 22നും മറ്റു കോഴ്സുകളുടേത് ജൂൺ 23നും നടക്കും.അപേക്ഷർ,2000 ഏപ്രിൽ 2നു ശേഷം ജനിച്ചവരായിരിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം, പ്ലസ്ടുവിന് 80% മാർക്ക് ലഭിച്ചിരിക്കണം. ജാപ്പനീസ് ഭാഷാ പ്രാവീണ്യമുള്ളവർക്കു മുൻഗണനയുണ്ട്.
നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം, ഇക്കണോമിക്സ്, സയൻസ്, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളിലെ പഠനത്തിനാണ്, സ്കോളർഷിപ് ലഭ്യമാക്കുന്നത്. പ്രതിമാസം 63,300 രൂപയോളമാണ് സ്കോളർഷിപ്. ഓരോ വിഭാഗത്തിലും പരമാവധി 12 പേർക്കു വരെ സ്കോളർഷിപ് നൽകും.
വിശദവിവരങ്ങൾക്ക്:
https://www.chennai.in.emb-japan.go.jp/itpr_en/00_000029.html.
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
Comments