Foto

പാഠം-1 സാനിറ്റൈസര്‍


ജോബി ബേബി,കുവൈറ്റ്
 
 ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ ഏറ്റവും കൂടുതൽ കരുതൽ സ്വീകരിക്കേണ്ടത് കുട്ടികളും രക്ഷകർത്താക്കളും.ആദ്യഘട്ടത്തിൽ ഒന്നു മുതൽ എഴു വരെയും പത്തു,12ക്ലാസ്സുകളിലേയും കുട്ടികൾക്കാണ് അധ്യയനം.കുട്ടികളെ സ്വീകരിക്കാൻ ഒരു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങളിലൂടെ സ്കൂളുകൾ ഏറെക്കുറെ സജ്ജമായിക്കഴിഞ്ഞു.വിദ്യാഭ്യാസ,ആരോഗ്യ,തദ്ദേശ,ഗതാഗതവകുപ്പ് ജീവനക്കാർ അതിന്റെ പ്രവർത്തനങ്ങളിലാണ്.കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കാലത്താണ് സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുന്നത്.രോഗം വരാതിരിക്കാനും പടരാതിരിക്കാനും കുട്ടികളും രക്ഷകർത്താക്കളും മുൻകരുതലെടുക്കണം.
 
കുട്ടികൾക്കുള്ള ആരോഗ്യ നിർദ്ദേശങ്ങൾ:-
 
ഏറെക്കാലത്തിന് ശേഷമാണ് സ്കൂളുകളിലെത്തുന്നതും കൂട്ടുകാരെ നേരിൽ കാണാൻ അവസരം ലഭിക്കുന്നതും.എന്നാൽ,കൂട്ടുകൂടുന്നതിനും ഒന്നിച്ചിരുന്ന് കളിതമാശകളിൽ ഏർപ്പെടുന്നതിനും പഴയതുപോലെ കഴിയില്ല.കോവിഡ് പഠിപ്പിച്ച സുരക്ഷാ പാഠങ്ങൾ ഓർത്തുവേണം വീട്ടിൽനിന്നിറങ്ങാൻ.തിരികെ വീട്ടിൽ എത്തുന്നതുവരെ ആ പാഠങ്ങളിൽ വിട്ടുവീഴ്ച പാടില്ല.
 
● മാസ്ക് ഉപയോഗത്തിലും കൈകൾ സോപ്പ്/സാനിറ്റൈസർ ഉപയോഗിച്ചു ശുചിയാക്കുന്നതിലും വിട്ടുവീഴ്ച പാടില്ല.
● ശാരീരികാകലം ഉറപ്പാക്കണം.
● രക്ഷകർത്താക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
● ഭക്ഷണം,കുടിവെള്ളം,പഠനോപകരണങ്ങൾ ഉൾപ്പെടെ ഒന്നും മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്.
● കുടിവെള്ളം വീട്ടിൽ നിന്നും കൊണ്ട് വരുന്നതാണ് ഉചിതം.
● കാമ്പസിനുള്ളിൽ മുഴുവൻ സമയവും മാസ്ക് ധരിക്കണം.
● അധ്യപകൻ അറിയിക്കുന്ന സമയവും ദിവസവും പാലിച്ചായിരിക്കണം സ്കൂളിൽ വരേണ്ടത്.
● ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം ഉൾപ്പെടുത്തുന്നവർ ഇരട്ട മാസ്ക് ധരിക്കുകയും സാനിറ്റൈസർ കരുതുകയും കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വേണം.
● വ്യക്തിശുചിത്വം,പരിസര ശുചത്വം,പോഷക സമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച പാടില്ല.
● രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയപ്പെടാതെ രക്ഷാകർത്താക്കളെയോ,അധ്യാപകരെയോ ഉടൻ അറിയിക്കണം.
● സാമൂഹിക അകലം ഉറപ്പാക്കാൻ ഗ്രൂപ്പുകളായി തിരിക്കാം.ഗ്രൂപ്പിന് പുറത്തുള്ള ആരുമായി അടുത്തിടപെഴുകരുത്.
● ഏതുതരം ആശങ്കകളും ആകുലതകളും അധ്യാപകരുമായി പങ്കുവയ്ക്കാൻ മടിക്കരുത്.
● ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല,എന്നാൽ കരുതൽ വേണം.
 
രക്ഷകർത്താക്കൾക്കുള്ള നിർദ്ദേശങ്ങൾ:-
 
● രക്ഷകർത്താക്കളുടെ സമ്മതത്തോടെ ആയിരിക്കണം കുട്ടി സ്കൂളിൽ എത്തേണ്ടത്.
● ഭിന്നശേഷി ഉള്ള കുട്ടികളെ ആദ്യഘട്ടത്തിൽ സ്കൂളിൽ അയയ്‌ക്കേണ്ടതില്ല.
● ഏതെങ്കിലും അസുഖമോ വീട്ടിലെ രോഗിയുമായി സമ്പർക്കമുള്ളവരോ ആയ കുട്ടികളെ വിടേണ്ടതില്ല.
● രോഗലക്ഷണമുള്ള കുട്ടികൾ(ചുമ,പനി,ജലദോഷം,തൊണ്ടവേദന,മറ്റ് കോവിഡ് അനുബന്ധ ലക്ഷണം)പ്രാഥമിക സമ്പർക്കമുള്ള/സംശയിക്കുന്ന കുട്ടികൾ/കോവിഡ് വ്യാപനം മൂലം പ്രാദേശിക നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ എന്നിവർ സ്കൂളിൽ വരേണ്ടതില്ല.
● കോവിഡ് ബാധിതതർ വീട്ടിൽ ഉണ്ടെങ്കിൽ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.
● കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷകർത്താക്കൾ സ്കൂളിൽ പ്രവേശിക്കാനും കൂട്ടം കൂടി നിൽക്കാനും പാടില്ല.
● സ്കൂളിൽ പാലിക്കേണ്ട കോവിഡ് അനുബന്ധ പെരുമാറ്റ രീതികൾ സംബന്ധിച്ച് കുട്ടികൾക്ക് നിർദ്ദേശം നൽകണം.
● കുടിവെള്ളം,പഠനോപകരണങ്ങൾ എന്നിവ കൈമാറാൻ അനുമതി ഇല്ലാത്തതിനാൽ സ്കൂളിൽ പുറപ്പെടും മുൻപ് ആവശ്യമായവ കുട്ടിയുടെ ബാഗിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
 

ജോബി ബേബി

കുവൈറ്റില്‍ നഴ്സാണ് ലേഖകന്‍
 

Foto

Comments

  • REENA RAJAN
    01-11-2021 11:10 AM

    Informative

leave a reply