Foto

കോട്ടയം അതിരൂപതയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും കൂടിവരവു സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. ചൈതന്യ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റർ ഫാ.എബ്രാഹം പറമ്പേട്ട്, പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് എന്നിവർ പ്രസംഗിച്ചു. അതിരൂപതയുടെ അജപാലനപ്രവർത്തനങ്ങളുടെ അടിസ്ഥാന യൂണിറ്റായ ഇടവകയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും ദൗത്യങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു.  ഇടവകവികാരിമാരും കൈക്കാരന്മാരും കണക്കന്മാരും ഉൾപ്പടെ 290 പേർ പങ്കെടുത്തു.  

ഫോട്ടോ  : കോട്ടയം അതിരൂപതയിലെ ഇടവകകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംയുക്ത യോഗം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്യുന്നു

 

Comments

leave a reply

Related News