Foto

ലൂർദ്ദ് ആശുപത്രിയിൽ ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു.

കൊച്ചി: ലൂർദ് ആശുപത്രിയും വരാപ്പുഴ അതിരൂപത ബിസിസി യൂണിറ്റും സംയുക്തമായി ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്‌തു. ഇതിനോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ ബിസിസി ലീഡേഴ്‌സിനായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സ്ട്രോക് ചികിത്സയിലെ പുതിയ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചു ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ബോബി വർക്കി, ന്യൂറോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. കെവിൻ റെജി എന്നിവർ ക്ലാസുകൾ നയിച്ചു.

ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി റാഫേൽ കൊമരംചാത്ത്, വരാപ്പുഴ അതിരൂപത ബിസിസി ഫാമിലി യൂണിറ്റ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ലൂർദ് ആശുപത്രി റിലേഷൻസ് മാനേജർ ഡോ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു. തുടർന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ് ( പാരാമെഡിക്കൽ ) വിദ്യാർത്ഥികൾ ബോധവൽക്കരണ സ്‌കിറ്റും അവതരിപ്പിച്ചു.

Comments

leave a reply

Related News