മലങ്കര കത്തോലിക്ക സഭയിൽ വീണ്ടും ഒരു പുനരൈക്യം കൂടി. ഓർത്തോഡോക്സ് സഭയിൽ നിന്നുള്ള പോൾ റമ്പാച്ചൻ ആണ് മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടത്.
മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിലേക്ക് പോൾ റംബാച്ചൻറ്റെ സങ്കേത ഭവൻ "ആൾ സെൻറ്സ് എക്യൂമിനിക്കൽ ഫെല്ലോഷിപ്പ് റിട്രീറ്റ് സെൻ്റർ" എന്ന പേരിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുനർ നാമകരണം ചെയ്തത് സഭക്ക് സമർപ്പിച്ചു.
പത്തനംതിട്ട രൂപതയുടെ മെത്രാപ്പോലീത്ത സാമുവേൽ മാർ ഐറനിയോസ്, മുൻ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ കൂദാശയിൽ സഹകർമികൾ ആയിരുന്നു.
പോൾ റമ്പാച്ചനെ ആശ്രമ അധ്യക്ഷൻ ആയി കാതോലിക്ക ബാവ ഉയർത്തി.
Comments