Foto

റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാം; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

മഹാത്മാഗാന്ധി സർവകലാശാലയും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ‘റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാം’ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന രീതിയിൽ വാണിജ്യപരമായ ഉൽപ്പന്നങ്ങൾ/സാങ്കേതികവിദ്യ/സേവനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലുടനീളമുള്ള കോളേജ്/യൂണിവേഴ്സിറ്റി അധ്യാപകർ, ശാസ്ത്രജ്ഞർ/പോസ്റ്റ് ഡോക്ടറൽ ഫെലോകൾ/ഗവേഷക വിദ്യാർഥികൾ/ ബിരുദാനധര ബിരുദർ (അവസാന വർഷ പ്രൊജക്റ്റ് പൂർത്തീകരിച്ചവർ), പൂർവ്വവിദ്യാർത്ഥികൾ എന്നിവരെ സംരംഭകർ ആയി മാറ്റുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക സാമ്പത്തിക വളർച്ച കൈവരിക്കുക മുതലായവയാണ്‌ ഈ പദ്ധതിയിലൂടെലക്ഷ്യമിടുന്നത്.തിരഞ്ഞെടുക്കപ്പെട്ട 20 അപേക്ഷകർക്ക് 5 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് ഗ്രാന്റ് ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 30 ആണ്.

 

വിവിധ മേഖലകൾ

ലൈഫ് സയൻസ്/ബയോടെക്‌നോളജി, ഹെൽത്ത്‌കെയർ, മെഡിക്കൽ ഡിവൈസ് ടെക്‌നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്‌നോളജി, ഭക്ഷ്യ-കൃഷി, ഫിഷറീസ്, അസിസ്റ്റീവ് ടെക്‌നോളജി, ഊർജം, മൂല്യവർധനം, മാലിന്യ സംസ്‌കരണം, ബിസിനസ്സ്, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എഞ്ചിനീയറിംഗ്, സാമൂഹികം, റൂറൽ ടെക്നോളജി, എന്നീ മേഖലകളിൽ നിന്നും വാണിജ്യവത്ക്കരിക്കാവുന്ന തലത്തിലുള്ള കണ്ടെത്തലുകൾക്കാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്. 

 

രജിസ്ട്രേഷൻ ലിങ്ക് 

https://forms.gle/5pfNpc8c7ZnsBAaG7

 

കൂടുതൽ വിവരങ്ങൾക്ക് 

https://www.mgu.ac.in/ 

 

ഫോൺ

9400039634

Comments

leave a reply

Related News