Foto

കർഷക സമരത്തിന് പിന്തുണയുമായി ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാകോൺഗ്രസ്സ് കിടങ്ങൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫെറോനയിലെ മുഴുവൻ യൂണിറ്റ് ഭാരവാഹികളെയും പങ്കെടുപ്പിച്ച് പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ധർണ കെ.സി.സി അതിരൂപതാ പ്രസിഡണ്ട് തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഫൊറോന വികാരി  ഫാ. ജോയി കട്ടിയാങ്കൽ ആമുഖ സന്ദേശം നൽകി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു, ഫൊറോന ചാപ്ളെയിൻ റവ.ഫാ. സജി പുത്തൻപുരയിൽ, അതിരൂപതാ ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ബേബി മുള വേലിപ്പുറം, എം.സി. കുര്യാക്കോസ്, ഫൊറോന പ്രസിഡണ്ട് ഫിലിപ്പ് മഠത്തിൽ,  സെക്രട്ടറി ടിറ്റി പട്ട്യാലിൽ, പി.റ്റി. ജോസഫ് പുറത്തേട്ട്, ഷോണി പുത്തൂർ, സജിമോൻ തേക്കും കാട്ടിൽ, ജോസ് തടത്തിൽ, തോമസ്‌കുട്ടി മുളക്കൽ എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Foto

Comments

leave a reply

Related News