Foto

അര്‍ബുദ രോഗികളുടെ അത്താണിയായിരുന്ന ഡോക്ടര്‍

 അര്‍ബുദ രോഗികളുടെ അത്താണിയായിരുന്ന ഡോക്ടര്‍

നമ്മുടെ നാട്ടില്‍ അര്‍ബുദ രോഗികളുടെ അത്താണിയാണ് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍. അതിന് തുടക്കമിട്ട ദൈവത്തിന്റെ കരങ്ങളുമായി പിറന്ന മനുഷ്യന്‍. അതേ, ആര്‍സിസി കൃഷ്ണന്‍ നായര്‍ എ ഡോ. എം കൃഷ്ണന്‍ നായര്‍ ഇനിയില്ല.
 എന്നാല്‍ മരുന്നിനേക്കാള്‍  അനുകമ്പയും ആര്‍ദ്രതയും അലിവും സമാസമം ചേര്‍ത്തുണ്ടാക്കിയ സ്‌നേഹലേപനം കൊണ്ട് കൊച്ചു കുഞ്ഞുങ്ങളേപ്പോലും ആശ്വാസത്തിന്റെ പറുദീസയിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന കാഴ്ച ആരേയും അതിശയിപ്പിക്കും. പിടിവാശിക്കാരുടെ വാശിയെ അലിയിപ്പിച്ചുകളയാന്‍ പോന്ന വചനരസായനം എപ്പോഴും സ്‌റ്റോക്കുണ്ടായിരിക്കും. എന്തിനേറെ സാക്ഷാല്‍ ലീഡര്‍ കെ.കരുണാകരന്റെ പുകവലിശീലം പോലും ആ വചനരസായനം കൊണ്ട് ഇല്ലാതാക്കാനായി.  

ഇന്ത്യയിലാദ്യമായി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്ന ചിലവ് കുറഞ്ഞ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത് ഇദ്ദേഹമാണ്.
പണ്ടുകാലത്ത് കാന്‍സര്‍ ബാധിച്ചാല്‍ ചികിത്സയ്ക്കായി ആളുകള്‍ പണമില്ലാതെ നെട്ടോട്ടമോടുന്ന കാലത്താണ് അദ്ദേഹം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിട്ടത്.  രോഗികള്‍ക്ക് മെച്ചപ്പെട്ടതും നൂതനവുമായ ചികിത്സകള്‍ ലഭ്യമാക്കാനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ എം.ബി.ബി.എസ് എടുത്തു കക്ഷി. പിന്നീടാണ് കാന്‍സര്‍ രോഗത്തിന്റെ തീവൃത മനസിലാക്കുന്നത്. അതോടെ 1968 ല്‍ പഞ്ചാബിലേക്ക്  വച്ചുപിടിച്ചു. അവിടെ നിന്ന്   റേഡിയോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദം നേടി. 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയിലും ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി. പിെന്നയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. തടര്‍ന്ന്  കാന്‍സറിനെ ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. അങ്ങിനെയാണ് ആര്‍.സി.സി എന്ന ആശയം ഉണ്ടാകുന്നത്.
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ മികച്ച ഒരു സ്ഥാപനമായി വളര്‍ത്താനും അശ്രാന്തം പരിശ്രമിച്ച ഡോക്ടര്‍ എം. കൃഷ്ണന്‍നായരുടെ ആത്മകഥയാണ് 'ആര്‍സിസിയും ഞാനും'.  സ്വന്തം കഥ എന്നതിനപ്പുറം ആര്‍.സി.സി.യുടെ കഥയാവുകയാണ് ഈ ആത്മകഥ. കാന്‍സര്‍ എന്ന മഹാരോഗത്തോടും അധികാരവടംവലികളോടും പോരാടിയ ഒരു ഡോക്ടര്‍ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുകയാണ്.
ഒരു വെല്ലുവിളിയും ഏറ്റെടുക്കാതെ മെഡിക്കല്‍ കോളേജിലെ കേവലമൊരു പ്രഫസറായി വിരമിച്ചിരുെന്നങ്കില്‍ ഒരുപാട് വിമര്‍ശനശരങ്ങള്‍ ഏല്‍ക്കേണ്ടിവരുമായിരുില്ല.
അര്‍ബുദ ചികിത്സയ്ക്കൊപ്പം ആരോഗ്യമേഖലയില്‍ ഡോ. കൃഷ്ണന്‍നായരുടെ മറ്റൊരു പ്രധാന സംഭാവനയാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം. ഇത് സര്‍ക്കാര്‍ മേഖലയില്‍ ശക്തി പ്രാപിച്ച ഈ പ്രവര്‍ത്തനത്തിന്റെ തുടക്കം അദ്ദേഹത്തിലൂടെയായിരുന്നു. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ നയംവരെ രൂപീകരിച്ചിരുന്നു. ആദ്യകാലത്ത് ഇത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അര്‍ബുദരോഗികളുടെ വേദന ശമിപ്പിക്കുതിന്റെ ഭാഗമായായിരുന്നു ഇത്. വേദനസംഹാരിയായി ഇന്‍ജക്ഷന്‍ രൂപത്തിലുള്ള മോര്‍ഫിനാണ് ആദ്യം നല്‍കിയിരുത്. വായിലൂടെ നല്‍കാവുന്ന മോര്‍ഫിന്‍ ആര്‍സിസിയില്‍  ഉല്‍പ്പാദിപ്പിച്ചതോടെ കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ വേറൊരു തലത്തിലേക്കെത്തി. ഇതോടെ കിടപ്പുരോഗികളുടെ മറ്റ് പ്രശ്‌നങ്ങള്‍കൂടി തിരിച്ചറിഞ്ഞ് ഇടപെടാനായി. അങ്ങനെയാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്നത് പാലിയേറ്റീവ് കെയറായി മാറിയത്. ഇതിനൊക്കെ പിന്നില്‍ കൃഷ്ണന്‍ നായര്‍  ആയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ പാലിയേറ്റീവ് കെയറിന്റെ തലതൊട്ടപ്പനാണിദ്ദേഹം.
ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ഇദ്ദേഹത്തിന്
അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീയും  നല്‍കിയിട്ടുണ്ട്.

ജോഷി ജോര്‍ജ്

 

 

Video Courtesy : ACV

Foto
Foto

Comments

leave a reply