കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ക്യാപ്സ് കോട്ടയം ജില്ലാതല വാർഷിക പൊതുയോഗവും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംഗമവും സംഘടിപ്പിച്ചു . കോട്ടയം വൈ എം സി എ ഓഡിറ്റോറിയത്തിൽ ക്യാപ്സ് കോട്ടയം ചാപ്റ്റർ പ്രസിഡൻ്റ് സജോ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ക്യാപ്‌സ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ചെറിയാൻ പി കുര്യൻ മുഖ്യ പ്രഭാഷണവും ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ ഐപ്പ് വർഗീസ് വിഷയാവതരണവും നടത്തി. ചാപ്റ്റർ സെക്രട്ടറി ഡോ. എലിസബത് അലക്സാണ്ടർ വാർഷിക റിപ്പോർട്ടും ട്രഷറർ സിജു തോമസ് വാർഷിക കണക്കും അവതരിപ്പിച്ചു. ക്യാപ്‌സ് ഗവേണിങ് കൗൺസിൽ മെമ്പർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് വാർഷിക പ്രവർത്തനങ്ങളുടെ അവലോകണവും ചാപ്റ്റർ വൈസ് പ്രസിഡൻ്റ് അനൂപ് പി ജെ കൃതജ്ഞതയും നിർവ്വഹിച്ചു. കോട്ടയം ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് പ്രാക്ടീഷണേഴ്‌സ്, അധ്യാപകർ തുടങ്ങി നിരവധി ആളുകൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു.







Comments