Foto

ജനസംഖ്യാ നിയന്ത്രണം: എന്‍ഡിഎയില്‍ ഭിന്നത

ജനസംഖ്യാ നിയന്ത്രണം:
എന്‍ഡിഎയില്‍ ഭിന്നത

പരസ്പര വിരുദ്ധ അഭിപ്രായങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും

ജനസംഖ്യാ വര്‍ധനവാണ് സാമൂഹിക അസമത്വം സൃഷ്ടിക്കുന്നതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പുതിയ നയം പുറത്തുവന്നതോടെ ബിഹാറില്‍ ഭരണത്തിലുള്ള എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. 'ഓരോ സംസ്ഥാനത്തിനും ഓരോ കാഴ്ചപ്പാടുകളുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷേ നിയമം കൊണ്ടുമാത്രം ജനസംഖ്യാനിയന്ത്രണം സാധ്യമാവില്ലെന്നാണ് ഞങ്ങളുടെ പക്ഷം'- ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ വ്യക്തമാക്കി.

ജനസംഖ്യാ നിയന്ത്രണങ്ങളെ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കിയില്ലെങ്കില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ട് വലിയ  പ്രയോജനമുണ്ടാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സ്ത്രീകളേക്കാള്‍ കൂടുതല്‍ അവബോധമുണ്ടാക്കേണ്ടത് പുരുഷന്മാരിലാണെന്നും വന്ധ്യംകരണം സംബന്ധിച്ച് അവര്‍ക്കിടയില്‍ ഭയം നിലനില്‍ക്കുന്നുണ്ടെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി അഭിപ്രായപ്പെട്ടു. ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം അധ്യക്ഷന്‍ രാജേഷ് റാത്തോഡ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം നടത്തണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയുടേത് സ്വന്തം അഭിപ്രായമാണോയെന്നും അദ്ദേഹം ചോദിച്ചു.

ബാബുകദളിക്കാട്

Foto
Foto

Comments

leave a reply