Foto

ബൈബിളിന് ഭാവന ചാലിച്ച സർഗാത്മകത നിലച്ചു!

പ്രശസ്ത നാടക രചനയിതാവും സംവിധായകനുമായ നെൽസൺ ഫെർണാണ്ടസ് അന്തരിച്ചു. കൊച്ചി രൂപതാംഗമാണ്. സംസ്കാരം ഇന്ന് 4ന് അമരാവതി സെൻ്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ. 

അദ്ദേഹത്തിൻ്റെ രണ്ടു ബൈബിൾ നാടകങ്ങൾ കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറിലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ചില സിനിമകൾക്കും ഗാനങ്ങൾ രചിച്ചു. നാൽപതിലേറെ നാടക സമിതികളിൽ പ്രവർത്തിച്ചു.

നാടക രചനയ്ക്കും സംവിധാനത്തിനും കേരള സംഗീത നാടക അക്കാദമി അവാർഡ്, കെസിബിസി സാഹിത്യ അവാർഡ്, നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് അക്കാദമിയുടെ കലാശ്രേഷ്ഠ പുരസ്ക്കാരം, കെആർഎൽസിസിയുടെ ഗുരുശ്രേഷ്ഠ അവാർഡ് തുടങ്ങിയവ ലഭിച്ചു. 

ഭാര്യ: പരേതയായ ആഗ്നസ് ഫെർണാണ്ടസ്. മക്കൾ: ഷെല്ലി, സുനിൽ, ഷെർളി, സാബു. മരുമക്കൾ: അനിത, ആഷ‌ിൻ

Comments

leave a reply