ബിഷപ്പ് ജയിംസ് ആനാപറമ്പിൽ
ആലപ്പുഴ രൂപത മെത്രാൻ:
ആദിവാസി ഗോത്രവർഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ഈശോസഭാ വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ അന്ത്യം നമ്മുടെ കാലഘട്ടത്തിൻറെ മഹാത്മാക്കളുടെ നിലയിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. അന്ത്യംവരെ വിശ്വസ്തനായി നിലകൊണ്ട അദ്ദേഹത്തിൻറെ ജീവിതം ഒരിക്കലും അസ്തമിക്കാത്ത ആത്മീയ മൂല്യങ്ങളുടെയും, കപട ദേശീയതയ്ക്ക് എതിരായുള്ള പോരാട്ടത്തിന്റെയും ജ്വലിക്കുന്ന നാൾവഴികളുടേതാണ്. അദ്ദേഹം മൃത്യുഞ്ജയനായി ഈ നാടിൻറെ നീതി പോരാട്ടത്തിന്റെ കനലോർമ്മകളായി പുനരവതരിച്ചുകൊണ്ടിരിക്കും. "ഉലയിൽ സ്വർണ്ണം എന്നപോലെ അവിടുന്ന് അവരെ ശോധന ചെയ്ത് ദഹനബലിയായി സ്വീകരിച്ചു. അവിടുത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും. വയ്‌ക്കോലിൽ തീപ്പൊരിയെന്നപോലെ അവർ കത്തിപ്പടരും. അവർ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കും. കർത്താവ് അവരെ എന്നേക്കും ഭരിക്കും. അവിടുത്തെ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്തർ അവിടത്തെ സ്നേഹത്തിൽ വസിക്കും." (ജ്ഞാനം 3, 6-9 )
+ ബിഷപ്പ് ജയിംസ് ആനാപറമ്പിൽ
ആലപ്പുഴ രൂപത മെത്രാൻ
Comments